1 GBP = 103.12

കരമന ഭൂമി തട്ടിപ്പ് കേസ് കാര്യസ്ഥന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കരമന ഭൂമി തട്ടിപ്പ് കേസ് കാര്യസ്ഥന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

തിരുവനന്തപുരം: കരമന ഭൂമി തട്ടിപ്പ് കേസിൽ കാര്യസ്ഥന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പൊലീസ് നിർദ്ദേശത്തെത്തുടർന്നാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.

സ്വത്ത് തട്ടിപ്പ് കേസില്‍ പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരുന്നു. സംഭവത്തിനാധാരമായ വീട്ടിലെ കാര്യസ്ഥനും മുന്‍ കളക്ടറും ഉള്‍പ്പെടെ 12 പേരെ പ്രതികളാക്കിയാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.

കാര്യസ്ഥൻ രവീന്ദ്രന്‍ നായര്‍ ഒന്നാം പ്രതിയും മുന്‍ കളക്ടര്‍ മോഹന്‍ദാസ് പത്താം പ്രതിയുമാണ്. മാനസികമായി ബുദ്ധിമുട്ടുള്ള ജയമാധവന്‍ നായരെ കബളിപ്പിച്ച്‌ 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് കേസ്. വില്‍പ്പത്രമനുസരിച്ച്‌ ജയമാധവന്‍ നായരുടെ ഉമാമന്ദിരം എന്ന വീടിന്റെ ഉടമസ്ഥാവകാശവും രവീന്ദ്രന്‍ നായര്‍ക്കാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more