1 GBP = 103.12

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു, നാളെ ഹർത്താൽ

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു, നാളെ ഹർത്താൽ

മട്ടന്നൂർ: കേരളത്തെ ഞെട്ടിച്ച് കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്‌കൂൾ പറമ്പത്ത് വീട്ടിൽ ശുഹെെബ് (29) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച രാത്രിയോടെ വാഗണർ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയിൽ ഇരുന്ന ഇയാളെയും സുഹൃത്തുക്കളെയും ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ ശുഹൈബിന്റെ സുഹൃത്തുക്കളായ നാല് പേർക്കും ഗുരുതര പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയില്ലെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതേസമയം, ശുഹൈബിനെ കൊലപ്പെടുത്തിയത് സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സി.പി.എം – കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായിരുന്ന ശുഹൈബ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്ന ആക്രമണമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more