1 GBP =
breaking news

തലയ്ക്ക് വെളിവുള്ള ആരും കോൺഗ്രസുമായി സഹകരിക്കില്ല: കാനം

തലയ്ക്ക് വെളിവുള്ള ആരും കോൺഗ്രസുമായി സഹകരിക്കില്ല: കാനം

കോട്ടയം: സി.പിഐയെ കോൺഗ്രസിലേക്ക് ക്ഷണിച്ച മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ക്ഷണത്തെ വിമർശിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. തലയ്ക്ക് വെളിവുള്ള ആരും കോൺഗ്രസിനൊപ്പം പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ എതിർക്കാൻ ദേശീയ തലത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ തീരുമാനിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കാനം പറഞ്ഞു.
പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രൂപരേഖ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളൂ. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ പ്രമേയം മാത്രമാണ് യോഗത്തിൽ ചർച്ച ചെയ്തത്. ഇത് വിശദമായി പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് റവന്യൂ – വനം വകുപ്പുകൾ തമ്മിൽ തർക്കമില്ല. സിപി.ഐയും സി.പി.എമ്മും തമ്മിൽ ഏതെങ്കിലും വിഷയത്തിൽ തർക്കമുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കാനം പറഞ്ഞു. ഇടുക്കിയിൽ മന്ത്രി എം.എം.മണി നടത്തിയ വിമർശനങ്ങൾക്കുള്ള മറുപടി ജില്ലാ സെക്രട്ടറി തന്നെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more