1 GBP = 103.12

കണ്ണൂരില്‍ കമിതാക്കള്‍ കാഞ്ഞിരക്കൊല്ലി കൊക്കയില്‍ ചാടി ജീവനൊടുക്കി

കണ്ണൂരില്‍ കമിതാക്കള്‍ കാഞ്ഞിരക്കൊല്ലി കൊക്കയില്‍ ചാടി ജീവനൊടുക്കി

കണ്ണൂര്‍: കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയില്‍ കമിതാക്കളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാ​പ്പി​നി​ശേ​രി ധ​ർ​മ​ക്കി​ണ​റി​ന​ടു​ത്ത് ടി​കെ ഹൗ​സി​ൽ വി​നോ​ദ് കു​മാ​റി​ന്‍റെ മ​ക​ൻ ക​മ​ൽ​കു​മാ​ർ (23), പാ​പ്പി​നി​ശേ​രി വെ​സ്റ്റി​ലെ പു​തി​യ​പു​ര​യി​ൽ ര​മേ​ശന്റെ മ​ക​ൾ പിപി അ​ശ്വ​തി (20) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ യു​വ​തി​യു​ടെ ഷാ​ൾ ഉ​പ​യോ​ഗി​ച്ച് പ​ര​സ്പ​രം കെ​ട്ടി​യ​നി​ല​യി​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.കമല്‍കുമാറും അശ്വതിയും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിന് ബന്ധുക്കള്‍ എതിര് നിന്നതിനെതുടര്‍ന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.

ര​ണ്ടാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ശ്വ​തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ എം​പ്ലോ​യ്മെന്റ്‌ എ​ക്സ്ചേ​ഞ്ചി​ൽ പോ​ക​ണ​മെ​ന്നു​പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ അ​ശ്വ​തി തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നു കാ​ണി​ച്ച് ബന്ധുക്കള്‍ വ​ള​പ​ട്ട​ണം പൊലീസി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പൊലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​മ​ൽ​കു​മാ​റി​നെ​യും കാ​ണാ​താ​യ വി​വ​രം ല​ഭി​ച്ച​ത്. മൊ​ബൈ​ൽ​ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​വ​ർ ഇ​രി​ട്ടി മേ​ഖ​ല​യി​ൽ ഉ​ള്ള​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ​ത്തി​യ യു​വാ​വും യു​വ​തി​യും സ​ഞ്ച​രി​ച്ച ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ശ​ശി​പ്പാ​റ വ്യൂ ​പോ​യി​ന്‍റി​നു താ​ഴെ​യു​ള്ള വ​ന​ത്തി​ലെ കൊ​ക്ക​യി​ൽ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. പയ്യാവൂര്‍, ശ്രീകണ്ഠപുരം, വളപട്ടണം പൊലീസും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷസേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more