1 GBP = 103.84
breaking news

‘മക്കൾ നീതി മയ്യം’, പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് കമലഹാസൻ

‘മക്കൾ നീതി മയ്യം’, പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് കമലഹാസൻ

മധുരൈ: നടൻ കമലഹാസൻ തന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. ‘മക്കൾ നീതി മയ്യം’ എന്നാണ് പാർട്ടിയുടെ പേര്. പാർട്ടി പതാകയും കമൽ പുറത്തിറക്കി. താൻ നേതാവല്ലെന്നും ജനങ്ങളിൽ ഒരാൾ മാത്രമാണെന്നും പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു കൊണ്ട് കമൽ വ്യക്തമാക്കി. എല്ലാവർക്കും വേണ്ടിയാണ് പാർട്ടിക്ക് രൂപം കൊടുത്തതെന്നും കമൽ പറഞ്ഞു.
മധുരൈ ഒത്തക്കട മൈതാനത്ത് വൻ ജനാവലിയെ സാക്ഷിയാക്കിയായിരുന്നു കമലിന്റെ രാഷ്ട്രീയ പ്രഖ്യാപനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

രാവിലെ 7.45 ന് രാമേശ്വരത്ത് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ വീട്ടിലെത്തിയ ശേഷമാണ് കമൽ പാർട്ടി പ്രഖ്യാപനത്തിന്റെ ഭാഗമായ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്. രാമേശ്വരത്തെ മോസ്‌ക് സ്ട്രീറ്റിലെ വീട്ടിലെത്തിയ കമലഹാസനെ കലാമിന്റെ മൂത്തസഹോദരൻ മുത്തു മീരാൻ മരയ്‌ക്കാർ ഉപഹാരം നൽകി സ്വീകരിച്ചു. പിന്നീട് പത്തു മണിയോടെ തുടങ്ങിയ യാത്ര രാമനാഥപുരം,​ ശിവഗംഗ വഴി 170 കിലോമീറ്റർ പിന്നിട്ടാണ് മധുരയിലെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more