1 GBP = 103.89

കാവേരി പ്രശ്‌നത്തിൽ മാത്രമല്ല മറ്റു പലതിലും രജനി മൗനം പാലിക്കുന്നുണ്ട്:

കാവേരി പ്രശ്‌നത്തിൽ മാത്രമല്ല മറ്റു പലതിലും രജനി മൗനം പാലിക്കുന്നുണ്ട്:

ചെന്നൈ: കാവേരി നദീജല പ്രശ്‌നത്തിൽ മാത്രമല്ല മറ്റു പല വിഷയങ്ങളിലും രജനീകാന്ത് മൗനം പാലിക്കുന്നുണ്ടെന്ന് നടനും മക്കൾ നീതി മയ്യം തലവനുമായ കമലഹാസൻ പറഞ്ഞു. കാവേരി തർക്കത്തിൽ രജനിയുടെ മൗനം എന്തുകൊണ്ടാണെന്ന മാദ്ധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘രജനീകാന്ത് അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കാത്ത ഒറ്റപ്പെട്ട സംഭവമല്ല കാവേരി വിഷയം. ഇതു പോലുള്ള നിരവധി പ്രശ‌നങ്ങളിൽ അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞിട്ടില്ല. അതുകൊണ്ട് ഒരു കാര്യത്തിൽ മാത്രം ഊന്നൽ നൽകേണ്ടതില്ല’- കമൽ പറഞ്ഞു.

രാഷ്‌ട്രീയ പ്രഖ്യാപനത്തിന് ശേഷം മുഖ്യധാരാ വിഷയങ്ങളിലുള്ള സൂപ്പർതാരങ്ങളുടെ ഇടപെടലുകൾ വളരെ ഗൗരവത്തോടെയാണ് രാഷ്ട്രീയ ലോകവും ജനങ്ങളും കാണുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്റെ അഭിപ്രായ പ്രകടനങ്ങളുമായി വളരെ സജീവമായ ഇടപെടലുകളാണ് കമൽ നടത്തി വരുന്നത്. എന്നാൽ കാവേരി പ്രശ്‌നത്തിലെ കോടതി വിധി ദൗർഭാഗ്യകരമെന്ന പ്രതികരണം മാത്രമാണ് രജനിയിൽ നിന്നും ഉണ്ടായത്.

അതേസമയം, അടുത്തിടെ നടന്ന പാർട്ടി പ്രവർത്തകരുടെ സംഗമത്തിൽ തന്റെ വിമർശകർക്ക് മറുപടി നൽകാനും രജനി മറന്നില്ല. ‘എനിക്ക് വേണ്ടി ചുവന്ന പരവതാനി വിരിക്കണമെന്ന് ആരോടും ഞാൻ ആവശ്യപ്പെടുന്നില്ല. എന്നാൽ എന്റെ വഴി തടയാതിരിക്കുക. എം.ജി.ആറിനും ജയലളിതയ്‌ക്കും ശേഷം ശക്തനായ ഒരു നേതാവിന്റെ അഭാവം തമിഴ്നാട്ടിൽ പ്രതിഫലിക്കുന്നുണ്ട്. ആ വിടവ് ഒഴിവാക്കനാണ് ഞാൻ ശ്രമിക്കുന്നത്’- സിനിമാ സ്റ്റൈലിലായിരുന്നു രജനിയുടെ പ്രതികരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more