1 GBP = 104.13

മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോർഡിനും കമലഹാസന്റെ അഭിനന്ദനം

മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോർഡിനും കമലഹാസന്റെ അഭിനന്ദനം

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നടൻ കമലഹാസന്റെ അഭിനന്ദനം. 36 അബ്രാഹ്മണ ശാന്തിമാരെ ദേവസ്വം ബോർഡിന്റെ അമ്പലങ്ങളിൽ നിയമിച്ചതിനാണ് ഉലകനായകൻ, മുഖ്യമന്ത്രിയെയും ദേവസ്വം ബോർഡിനെയും അഭിനന്ദിച്ചത്. ഈ തീരുമാനത്തിലൂടെ തമിഴ് സാമൂഹ്യ പരിഷ്‌കർത്താവായ പെരിയാറിന്റെ സ്വപ്‌നങ്ങളാണ് നടപ്പായതെന്നും ഫെയ്‌സ്ബുക്ക് പോസ്‌റ്റിലൂടെ കമൽ കുറിച്ചു. നേരത്തെ ഡി.എ.കെ വർക്കിംഗ് പ്രസിഡന്റ് എം.കെ സ്‌റ്റാലിൻ, എം.ഡി.എം.കെ നേതാവ് വൈകോ എന്നിവരും ശാന്തിമാരുടെ നിയമനത്തിൽ കേരളസർക്കാരിനെ പ്രകീർത്തിച്ച് രംഗത്ത് വന്നിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായായിരുന്നു പി.എസ്.സി മാതൃകയിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി 6 ദളിതർ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത്. അഴിമതിക്ക് അവസരം നൽകാതെ മെരിറ്റ് പട്ടികയും സംവരണ പട്ടികയും ഉൾപ്പെടുത്തി നിയമനം നടത്തണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more