1 GBP = 104.17

പ്രണവ് കഴിഞ്ഞു, അടുത്ത ഊഴം കാളിദാസിന്

പ്രണവ് കഴിഞ്ഞു, അടുത്ത ഊഴം കാളിദാസിന്
ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തിൽ കാളിദാസ് നായകനാകുന്നു. സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം അവസാനത്തോടെയായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയെന്നും സിനിമയെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവിടാനായിട്ടില്ലെന്നും കാളിദാസ് പറഞ്ഞു.
 അൽഫോൻസ് പുത്രന്റെ തമിഴ് സിനിമയ്‌ക്ക് ശേഷമായിരിക്കും ജീത്തു ജോസഫ് ഈ ചിത്രം ആരംഭിക്കുക. നേരം, പ്രേമം എന്നീ സിനിമകളുടെ കടുത്ത ആരാധകനാണ് താനെന്നും ഇത്തരം വലിയ ഫിലിം മേക്കേഴ്‌സിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിക്കുന്നത് മഹത്തായ കാര്യമാണെന്നും കാളിദാസ് കൂട്ടിച്ചേർത്തു.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്‌ത ബോക്‌സ് ഓഫീസ് ഹിറ്റായ പൂമരമായിരുന്നു കാളിദാസ് നായകനായി എത്തിയ ആദ്യ മലയാള ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്‌‌ത് നായകനായ ‘ആദി’യ്‌ക്ക് ശേഷമാണ് കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു സിനിമയൊരുക്കാൻ തുടങ്ങുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more