1 GBP = 104.00
breaking news

താള നൂപുരധ്വനികളിൽ മുഖരിതമായ കലാലയ നൃത്ത സംഗീത സന്ധ്യ ബ്രിസ്റ്റോളിൽ ഒക്ടോബർ 15ന്….

താള നൂപുരധ്വനികളിൽ മുഖരിതമായ കലാലയ നൃത്ത സംഗീത സന്ധ്യ ബ്രിസ്റ്റോളിൽ ഒക്ടോബർ 15ന്….

ബി. രാജേഷ്

യുകെയിലെ അറിയപ്പെടുന്ന കർണാടക സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ശ്രീ. കലാലയ സ്കൂൾ ഓഫ് ആർട്ട്സിന്റെ വാർഷിക ദിനത്തോടനുബന്ധിച്ചു നടക്കുന്ന കലാലയ കൾച്ചറൽ ഫെസ്റ്റിവൽ ഒക്ടോബർ 15ന് ഉച്ചക്ക് 3 മണി മുതൽ രാത്രി 9 മണി വരെ നടക്കും. പ്രോഗ്രാമിന്റെ ഉത്‌ഘാടനം വേൾഡ് തമിഴ് ഫെഡറേഷൻ ചെയർമാൻ ശ്രീ. ജേക്കബ് രവിബാലൻ നിർവഹിക്കും. ചടങ്ങിൽ ചലച്ചിത്രതാരവും വേൾഡ് തമിഴ് ഫെഡറേഷൻ പ്രസിഡന്റുമായ ശ്രീ. മദൻ മുഖ്യാതിഥി ആയിരിക്കും.

ബ്രിസ്റ്റോളിൽ പാച്ച് വേ കമ്മ്യൂണിറ്റി കോളേജ് അങ്കണത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ നൃത്ത രംഗത്ത് വിസ്മയം തീർക്കുന്ന ഡോക്ടർ. വസുമതി പ്രസാദ്, ശ്രീമതി. തുർക സതീശ്വരൻ, ശ്രീമതി. നളിനി ചിത്രാംബലം, ശ്രീമതി. ശുഭ കെ. വെട്ടത്ത് എന്നിവർ ഭരതനാട്യം അവതരിപ്പിക്കും. ശ്രീമതി. കുഹാരഞ്ജിനി ഭാസ്കർ, ശ്രീമതി. വസന്തലക്ഷ്മി വെങ്കട് തുടങ്ങിയവർ അവതരിപ്പിക്കുന്ന കർണാടക സംഗീത കച്ചേരിയിൽ മൃദംഗം ശ്രീ. കലാലയ വെങ്കിടേശനും വായിക്കുന്നു. പുല്ലാങ്കുഴൽ കച്ചേരിയുമായി ശ്രീ. രാമകൃഷ്ണൻ, ശ്രീ. മധു തുടങ്ങിയവർ വേദിയിലെത്തും.

ദക്ഷിണേത്യയിലെ പരമ്പരാഗത നൃത്തരൂപമായ യക്ഷഗാനം അവതരിപ്പിക്കുന്നത് ശ്രീ. യോഗേന്ദ്ര മറവണ്ടേ ആണ്. വീണയിൽ വിസ്മയം തീർക്കാൻ ശ്രീമതി. ദുർഗാ രാമകൃഷ്ണനായും വേദിയിലെത്തും. തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തങ്ങൾ വേദിയിൽ അരങ്ങേറും. ഡോക്ടർ വസുമതി പ്രസാദിന്റെ ശിഷ്യന്മാരും, ശ്രീമതി തുർക സതീശ്വരൻ നേതൃത്വം നൽകുന്ന ശക്തീസ് നടനാലയത്തിലെ കുട്ടികളും ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിലെ അംഗങ്ങളും വേദിയിൽ നൃത്ത പരിപാടികൾ അവതരിപ്പിക്കും. കർണാടക സംഗീത രംഗത്ത് ശ്രീ. കലാലയ വെങ്കിടേഷാണ് നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച് ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ ഉപഹാരവും സമർപ്പിക്കും.

൩ മണി മുതൽ രാത്രി 7 വരെ നീളുന്ന കലാപരിപാടികൾക്ക് ശേഷം രാത്രി 9 മണി വരെ പ്രവർത്തിക്കുന്ന ഇന്ത്യൻ ഫുഡ് ഫെസ്റ്റിവലും നടക്കും.

Venue -Patchway Community College ,Bristol ,BS32 4AJ

Contact :Kalalaya Venketesan -07427048727 / 07577220331 ,Priya Selwin :0789944261

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more