1 GBP = 103.12

അന്യമായിക്കൊണ്ടിരിക്കുന്ന മലയാള ഭാഷയെ പുതുതലമായുമായി ചേർത്ത് നിറുത്തണം – വേണുഗോപാൽ; കലാ കേരളം ഗ്ലാസ്ഗോയുടെ പ്രവർത്തനോൽഘാടനം അവിസമരണീയം…

അന്യമായിക്കൊണ്ടിരിക്കുന്ന മലയാള ഭാഷയെ പുതുതലമായുമായി ചേർത്ത് നിറുത്തണം – വേണുഗോപാൽ;   കലാ കേരളം ഗ്ലാസ്ഗോയുടെ പ്രവർത്തനോൽഘാടനം അവിസമരണീയം…
പോൾസൺ ലോനപ്പൻ.
  കലാകേരളത്തിന്റെ അഞ്ചാം ജന്മദിനാലോ ഷങ്ങൾ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകൻ ശ്രീ: ജി വേണുഗോപാൽ ഉൽഘാടനം ചെയ്തു.
   4/6/18 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് റു തർഗ്ലൻ western Avenue ൽ വച്ച് നടത്തപ്പെട്ട ആഘോഷങ്ങൾ ഏറെ ആകർഷകമായി.
   ശ്രീ.. വേണുഗോപാലും പുതിയ ഭരണസമിതി അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി തുടക്കമിട്ട മനോഹരമായ ഒരു സായന്തനത്തിൽ കലാകേരളത്തിന്റെ പ്രിയ കലാകാരികളും കലാകാരന്മാരും ചേർന്നവതരിപ്പിച്ച കലാപരിപാടികൾ നയനാനന്തകരമായി.
   ആശംസാ പ്രസംഗം നടത്തിയ ശ്രീ: വേണുഗോപാൽ 35 വർഷങ്ങൾ നീണ്ട സംഗീതയാത്രയുടെ മധുരിക്കുന്ന ഓർമ്മകൾ സദസ്സുമായി പങ്കുവെയ്കുകയും,മലയാള ഭാഷയെയും, സംഗീതത്തെയും ഏറെ സ്നേഹിക്കുവാനും, കൊച്ചു കവിതകളിലൂടെയും, ഗാനങ്ങളിലൂടെയും മലയാളം അന്യമായിക്കൊണ്ടിരിക്കുന്ന പുതു തലമുറയെ ഭാഷവുമായി ചേർത്ത് നിർത്തുവാനും  മാതാപിതാക്കൾ ശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
സദാ പുഞ്ചിരിക്കുന്ന മുഖവും, വിനയാന്വിതമായ പെരുമാറ്റത്തിലൂടെയും എവരുടേയും സ്നേഹാദരങ്ങൾക്ക് പാത്രമായിത്തീർന്നു ശ്രീ: വേണുഗോപാൽ.
  കലാകേരളം ഗ്ലാസ് ഗോയുടെ 2018-19 വർഷത്തെ പ്രവർത്തനങ്ങൾ ഏറെ ഊർജ്വസ്വലതയോടെ നടപ്പാക്കുന്ന വിപുലമായ പരിപാടികൾക്ക് നേതൃത്വം നൽകുവാനുള്ള കർമ്മ പരിപാടികളുടെ തയ്യാറെടുപ്പിലാണ് നവനേതൃത്വവും എല്ലാ അംഗങ്ങളും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more