1 GBP = 103.12

വൈശാഖ സന്ധ്യയോടെ കലാകേരളത്തിന്റെ നവവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം..

വൈശാഖ സന്ധ്യയോടെ കലാകേരളത്തിന്റെ നവവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം..

ജിമ്മി ജോസഫ് 

നവ പ്രതീക്ഷകളോടെ നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കലാകേരളം ഗ്ലാസ് ഗോയുടെ 2017-18 പ്രവര്‍ത്തന വര്‍ഷത്തിന്റെ തിരി തെളിയിക്കാന്‍ മലയാള സിനിമയുടെ ഭാഗ്യ സംവിധായകന്‍ വൈശാഖുo കുടുംബവും എത്തും ഇന്ന് ,May 21- ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഈസ്റ്റ്കില്‍ ബ്രൈഡ് Our Lady of Lourd Church ഹാളില്‍ ചേരുന്ന സമ്മേള ന ത്തില്‍ ശ്രീ വൈശാഖ് കലാകേരളത്തിന്റെ 2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുo.

മലയാള സിനിമയെ 150 കോടിയിലെത്തിച്ച് ചരിത്രം സൃഷിച്ച ഈ യുവ സംവിധായകന്‍ കലാകേരളം അംഗവും, സജീവ പ്രവര്‍ത്തകനുമായ ശ്രീ ബിജി എബ്രഹാമിന്റെ സഹോദരനാണ്
മലയാളത്തിന്റെ അഭിമാനമായ ഈ കലാകാരനോടും കുടുംബത്തോടുമൊപ്പം ഒരു സായാഹ്നം ചെലവിടുവാനും, കുശലം പറയാനും, സൗഹൃദം പങ്കുവയ്ക്കുവാനും ,കലാകേരളത്തിന്റെ കരങ്ങള്‍ക്ക് ശക്തി പകരാനുo ഗ്ലാസ്‌ഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി കലാകേരളം ഭാരവാഹികള്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more