1 GBP = 104.13

‘കാലാ’യ്ക്ക് കാലക്കേട്, ഇറങ്ങിയ ദിവസം തന്നെ ഇന്റർ‌നെറ്റിൽ

‘കാലാ’യ്ക്ക് കാലക്കേട്, ഇറങ്ങിയ ദിവസം തന്നെ ഇന്റർ‌നെറ്റിൽ

ചെന്നൈ: സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ആരാധകർ കാത്തിരുന്ന തമിഴ് ചിത്രമായ ‘കാലാ’ റിലീസ് ചെയ്ത അതേദിവസം തന്നെ ഇന്റർനെറ്റിൽ. തമിഴ് റോക്കേഴ്സിന്റെ വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ പതിപ്പ് പ്രചരിച്ചത്. ഇന്ന് പുലർച്ചെ 5.28നാണ് റെഡ്‌ ഐ എന്ന അഡ്മിനിന്റെ പേരിൽ ചിത്രം സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രം സൈറ്റിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ പൊലീസും സൈബർ സെല്ലും നടത്തിവരികയാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്.
പുതിയ ചിത്രങ്ങൾ റിലീസിനൊപ്പം തന്നെ പ്രത്യക്ഷപ്പെടുന്ന സൈറ്റായ തമിഴ് റോക്കേഴ്സ് സിനിമാ താരങ്ങളുടേയും നിർമാതാക്കളുടേയും പേടിസ്വപ്നമാണ്. സൈറ്റിനെ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് നേരത്തെ പൊലീസ് അവകാശപ്പെട്ടിരുന്നതാണ്. എന്നാൽ, പൊലീസിന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ചാണ് ചിത്രം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. റിലീസ് ദിവസം തന്നെ ചിത്രം ചോർന്നതിൽ നടനും നടികർ സംഘം മേധാവിയുമായ വിശാൽ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി.

അതിനിടെ സിംഗപ്പൂരിൽ വച്ച് ചിത്രം ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീമിംഗ് നടത്തിയ പ്രവീൺ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു.

കാവേരി പ്രശ്നത്തിൽ രജനികാന്ത് തമിഴ്നാട് അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്ന് കർണാടകയിൽ ചിത്രം റിലീസ് ചെയ്തിട്ടില്ല. ചിത്രത്തിന്റെ റിലീസ് തടയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടും കർണാചക വഴങ്ങിയിട്ടില്ല. രജനികാന്ത് മാപ്പു പറഞ്ഞാലും ചിത്രം പ്രദർശിപ്പിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more