ദശാബ്ദി നിറവില്‍ ഒരുമിച്ചു കൂടുവാനായി കൈപ്പുഴക്കാര്‍; കൈപ്പുഴ സംഗമം ജൂണ്‍ 24ന്


ദശാബ്ദി നിറവില്‍ ഒരുമിച്ചു കൂടുവാനായി കൈപ്പുഴക്കാര്‍; കൈപ്പുഴ സംഗമം ജൂണ്‍ 24ന്

കോട്ടയം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമായ കൈപ്പുഴ നിവാസികള്‍ വീണ്ടും യുകെയില്‍ ഒത്തുചേരുന്നു. തങ്ങളുടെ ഗ്രാമത്തിലുള്ള സെനറ് ജോര്‍ജ് സ്‌കൂളിന്റെ വരാന്തയുടെയും സെന്റ് മാത്യൂസ് എല്‍.പി. സ്‌കൂളിന്റെ കൊട്ടുപുരയുടെയും സെന്റ് മാര്‍ഗരറ്റ് യു.പി. സ്‌കൂളിന്റെയും കൈപ്പുഴ ഷാപ്പിന്റെയും പഴയ മധുര സ്മരണകള്‍ പങ്കുവയ്ക്കുവാനായി യുകെയിലുള്ള എല്ലാ കൈപ്പുഴക്കാരും ഒരിക്കല്‍കൂടി ഒത്തുചേരുന്നു.

ജൂണ്‍ 24ന് ബര്‍മിംഗ്ഹാമിലാണ് സംഗമ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇടവക മധ്യസ്ഥനായ സെന്റ് ജോര്‍ജിന്റെ തിരുനാള്‍ കുര്‍ബാനയോടുകൂടി രാവിലെ പത്തിന് സമ്മേളനം ആരംഭിക്കും. അതിനോടനുബന്ധിച്ച് വിവിധതരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറുന്നതായിരിക്കും.

ദശാബ്ദി ആഘോഷിക്കുവാനായി യുകെയില്‍നിന്നു മാത്രമല്ല മറ്റു പല രാജ്യങ്ങളില്‍നിന്നുമുള്ള കൈപ്പുഴക്കാര്‍ എത്തിച്ചേരുന്നതായിരിക്കും. എല്ലാ കൈപ്പുഴ നിവാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

പരിപാടികള്‍ക്ക് ജോബി ലൂക്കോസ്, ജിജോ കിഴക്കേക്കാട്ടില്‍, സണ്ണി മൈലാടുംപാറ, ജോര്‍ജ് ജോസഫ്, ഡെറി ടോമി, ലിസി ടോമി എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോബി ലൂക്കോസ് 07411317991

ജിജോ കിഴക്കേക്കാട്ടില്‍ 07961927956

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 426