1 GBP = 103.85

നീലക്കുറിഞ്ഞി ഉദ്യാനത്തിലുണ്ടായത് കാട്ടുതീ തന്നെ: വനം മന്ത്രി

നീലക്കുറിഞ്ഞി ഉദ്യാനത്തിലുണ്ടായത് കാട്ടുതീ തന്നെ: വനം മന്ത്രി

കോഴിക്കോട്: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന് ആരു തീയിട്ടിട്ടില്ലെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. ആറ് മാസം മുന്പുണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കൂട്ടുമോ കുറയ്ക്കുമോ എന്ന് ഇപ്പോൾ പറയാനാവില്ല. അതിർത്തി പുനർനിർവചനത്തിന് ശേഷമേ വിസ്തൃതി സംബന്ധിച്ച കാര്യത്തിൽ വ്യക്തത ലഭിക്കൂവെന്നും കെ.രാജു കൂട്ടിച്ചേർത്തു.
താനും റവന്യൂ മന്ത്രിയും എം.എം.മണിക്കൊപ്പം മൂന്നാറിലേക്ക് പോകുന്നത് യഥാർത്ഥ പ്രശ്നങ്ങൾ പഠിക്കാനാണ്. മുഖ്യമന്ത്രിയുടെ കുടുക്കിൽ വീണതാണെന്ന് ആരും പ്രചരിപ്പിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി നീലക്കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ 300 ഏക്കർ തീയിട്ട് നശിപ്പിച്ച വിവരം ഇന്നലെയാണ് പുറത്ത് വന്നത്. ഇടുക്കി എം.പി ജോയിസ് ജോർജിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഉൾപ്പെടെയുള്ള ദേവികുളം താലൂക്കിലെ ബ്ലോക്ക് നമ്പർ 58ലാണ് കുറിഞ്ഞി ചെടികൾ തീയിട്ടു നശിപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more