1 GBP = 103.25
breaking news

‘ഐ ജിയോട് കളി വേണ്ട’ ജിഷ്ണുവിന് നീതി തേടി പ്രതിഷേധിച്ചവര്‍ക്കെതിരെ ഐ ജി മനോജ് എബ്രഹാം; വിഡിയോ കാണാം

‘ഐ ജിയോട് കളി വേണ്ട’ ജിഷ്ണുവിന് നീതി തേടി പ്രതിഷേധിച്ചവര്‍ക്കെതിരെ ഐ ജി മനോജ് എബ്രഹാം; വിഡിയോ കാണാം

കൊച്ചി: ജിഷ്ണു പ്രണോയിക്ക് നീതി തേടി പ്രതിഷേധിച്ചവര്‍ക്കെതിരെ ആക്രോശിച്ച് ഐജി മനോജ് എബ്രഹാം. സംഭവത്തില്‍ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ മനോജ് എബ്രഹാം തട്ടിക്കയറി. ‘ഐജിയോട് വേണ്ട ഈ കളി’ എന്നു ആക്രോശിച്ചുകൊണ്ടാണ് പ്രതിഷേധക്കാരെ മനോജ് എബ്രഹാം വിരട്ടുന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ജിഷ്ണുവിന്റെ മരണത്തിന് കാരണമായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന സമരത്തിന് പിന്തുണയുമായാണ് കെ എസ് യു പ്രവര്‍ത്തകര്‍ എത്തിയത്.
നിലത്തു കിടന്ന് പ്രതിഷേധിക്കുന്നവരെ ഐജി വലിച്ചു മാറ്റുന്നത് വീഡിയോയില്‍ വ്യക്തമായി കാണാനാകും. എഴുന്നേറ്റ് നിന്ന് വാഗ്വാദം നടത്തിയ പ്രവര്‍ത്തകന്റെസംസാരിക്കേണ്ടതുപോലെ സംസാരിക്കണമെന്നും അല്ലാതെ ഇടിച്ചു കയറുകയല്ല വേണ്ടതെന്നും ഐജി ദേഷ്യത്തോടെ ആജ്ഞാപിക്കുന്നു. വിഷയത്തില്‍ ഉചിതമായ തീരുമാനം വേണമെന്ന് ആവശ്യപ്പെടുന്ന പ്രവര്‍ത്തകരോട് അതിനാണ് താനിവിടെ വന്നിരിക്കുന്നതെന്നും മര്യാദയോടെ സംസാരിക്കണമെന്നും മനോജ് എബ്രഹാം ആവശ്യപ്പെടുന്നു. ഐജിക്കൊപ്പം ലാത്തിയുമായി എത്തിയ ഒരു കൂട്ടം പോലീസുകാരും പ്രതിഷേധക്കാരെ നേരിടുന്നതും കാണാം.

പോലീസ് ആസ്ഥാനത്ത് നിരാഹാര സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലീസ് അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് നീക്കിയത് വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ സംസ്ഥാനത്തൊട്ടാകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more