1 GBP = 103.70

ഡോക്ടര്‍മാര്‍ സമരത്തില്‍ ; കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു

ഡോക്ടര്‍മാര്‍ സമരത്തില്‍ ; കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു. കാലിന് ശസ്ത്രക്രിയക്ക് വിധേയയാക്കിയ കുറ്റിപ്പുറം സ്വദേശി കല്യാണി(83) ആണ് മരിച്ചത്.

അതേസമയം ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സമരം കാരണം ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാരും ഉണ്ടായിരുന്നില്ല.

ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നലെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം തുടങ്ങിയത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങളൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം.

ഒപികളും വാര്‍ഡുകളും ബഹിഷ്‌കരിച്ചാണ് സമരം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത് നീണ്ടുപോകുകയാണെങ്കില്‍ അത്യാഹിത വിഭാഗത്തിലെ സേവനവും നിറുത്തി സമരം നടത്തേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. രോഗി മരിച്ച സംഭവത്തിൽ ബഹുജനരോഷം ഉയരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more