1 GBP = 103.89

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ് മുവ്മന്റ് (JSOC) വാര്‍ഷിക ക്യാമ്പ് ഏപ്രില്‍ രണ്ടു മുതല്‍ സ്റ്റഫോര്‍ഡ്ഷയറില്‍..

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്  സ്റ്റുഡന്റ് മുവ്മന്റ് (JSOC) വാര്‍ഷിക ക്യാമ്പ് ഏപ്രില്‍ രണ്ടു മുതല്‍ സ്റ്റഫോര്‍ഡ്ഷയറില്‍..

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു. കെ മേഖല കേന്ദ്രീകരിച്ചു രുപം കൊണ്ട വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ (JSOC) ഈ വര്‍ഷത്തെ വാര്‍ഷീക ക്യാമ്പ് ഏപ്രില്‍ 2 മുതല്‍ 4 വരെ സ്റ്റഫോര്‍ഡ്ഷയറില്‍ വച്ചു നടത്തപ്പെടുന്നു.

ഏപ്രില്‍ രണ്ടിന് ഉച്ചയ്ക്കു ഒരു മണിക്കു രജിസ്റ്റ്രേഷന്‍ ആരംഭിക്കുന്നതും തുടര്‍ന്നു 2.00 മണിയോടെ യു കെ യുടെ പാത്രയര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തീമോസ് തിരുമനസിനാല്‍ ഔപചാരികമായി ഉല്‍ഘാടനം ചെയ്യപ്പെടുന്നതുമായ ഈ വര്‍ഷത്തെ ക്യാമ്പ് ഏപ്രില്‍ നാലിനു ഉച്ചയ്ക്ക് 3.30 നോടുകൂടീ അവസാനിക്കുന്നു.

യാക്കോബായ സുറിയാനി സഭ യുടെ യു കെ റീജിയണിലെ എല്ലാ ഇടവകകളിലുമുള്ള 12 നും 23 വയസിനുമിടയില്‍ പ്രായമായ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന ഈ ക്യാമ്പ് സഭാതലത്തില്‍ വളരെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണന്നകാര്യത്തില്‍ സംശയമില്ല.. യു കെ യില്‍ ജനിച്ചു വളരുന്ന കുട്ടികളെ ലക്ഷ്യമിമിട്ടു കൊണ്ടുള്ള ഈ കൂട്ടായ്മ പ്രധാനമായും ലക്ഷ്യമിടുന്നത് വിദ്യാര്‍ഥികള്‍ തമ്മില്‍ അവരുടെ സൗഹൃദം വളര്‍ത്തുവാനും, അവരുടെ വിദ്യാഭ്യാസത്തിനും സമ്പന്നതയ്ക്കുമൊപ്പം ദൈവസ്‌നേഹവും കുടുംബ ബന്ധങ്ങളുടെ മൂല്യവും മനസിലാക്കുവാനും. അവരുടെ ആത്മീയമായും ഭൗതീകവുമായ പരിധികളും പരിമിതികളും അവര്‍ക്കു മനസിലാക്കുവാനും അതോടൊപ്പം പരി. സഭയുടെ ചരിത്രം, പാരമ്പര്യം, മൂല്യം മുതലായവ പഠിക്കുവാനുമാണ്. ദൈവം തന്നിരിക്കുന്ന കഴിവ് എന്തെന്നു തിരിച്ചറിയുവാനുള്ള അവസരം ഒരുക്കികൊണ്ടുള്ള പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്ന ഈ ക്യാമ്പ് നമ്മളുടെ കുട്ടികള്‍ക്ക് അത്യന്തം പ്രയോജനകരമാകുമെന്നതില്‍ സംശയമില്ല. . യു കെ മേഖലയിലെ കുട്ടികള്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ക്യാമ്പിനു ഇനിയും രണ്ട് ദിവസങ്ങള്‍ മാത്രമേയുള്ളു

പരി. സഭയുടെ യു കെ മേഖല സ്ഥാപിതമായതിനു ശേഷം വിശ്വാസികള്‍ക്ക് പ്രയോജനകരമായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടത്തുവാന്‍ സഭയുടെ റീജിയണല്‍ കൗണ്‍സില്‍ പ്രതിജ്ഞ്ഞാബദ്ധമാണ്. ഈ വര്‍ഷം സഘടിപ്പിക്കുന്ന ക്യാമ്പില്‍ സഭാ വിശ്വാസികളായ മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ വളരെ നേരത്തേതന്നെ എടുത്തിട്ടുള്ളതാണ്.

യുകെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ബഹു. ഫാ. എല്‍ദോസ് വട്ടപ്പറമ്പിലിന്റെ മേല്‍നോട്ടത്തില്‍ ഈ വര്‍ഷത്തെ വാര്‍ഷീക ക്യാമ്പിന്റ് സുഗമമായ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായൈരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
Basil Alackal Secretary Tel. 07447553028
Ann Varghese Treasurer Tel. 07478199848
Anna Paul Editor Tel. 07988018502
Levitha Biji Editor. 07963431328

ക്യാമ്പ് നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്:

Denstone College Preparatory School
Smallwood Manor
Uttoxeter
Staffordshire
ST14 8NS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more