1 GBP = 103.61
breaking news

കര്‍ത്താവില്‍ നിദ്രപ്രാപിച്ച ഇംഗ്ലണ്ടിലെ റെഡിങ്ങിലെ ജോവകുട്ടന്റെ ശവസംസ്‌കാരം വരുന്ന ബുധനാഴ്ച നടക്കും…. .

കര്‍ത്താവില്‍ നിദ്രപ്രാപിച്ച ഇംഗ്ലണ്ടിലെ റെഡിങ്ങിലെ ജോവകുട്ടന്റെ ശവസംസ്‌കാരം വരുന്ന ബുധനാഴ്ച നടക്കും…. .

ടോം ജോസ് തടിയംപാട്

കഴിഞ്ഞ 12ാം തിയതി കര്‍ത്താവില്‍ നിദ്രപ്രാപിച്ച ഇംഗ്ലണ്ടിലെ റെഡിങ്ങില്‍ താമസിക്കുന്ന തിടനാട് സ്വദേശി പഴയമഠത്തില്‍ ചാക്കോ ജോര്‍ജ് – ലിറ്റി ചാക്കോ ദാമ്പതികളുടെ മകന്‍ ജോവ ചാക്കോയുടെ ( 8 വയസ് ) ശവസംസ്‌കാരചടങ്ങുകള്‍ വരുന്ന ബുധാന്‌ഴ്ച (20/9/ 17) 11 മണിക്ക് റെഡിങ്ങിലെ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍ നടക്കും. തുടര്‍ന്ന് Pangbourne hill സെമിത്തേരിയില്‍ ശവസംസ്‌കാരവും നടക്കും എന്നറിയിക്കുന്നു.

ജന്മനാല്‍ തന്നെ ഒട്ടേറെ ശാരിരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന ജോവകുട്ടന്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൊണ്ടാണ് മരണത്തിനു കിഴടിങ്ങിയത്. ജോര്‍ജ്‌ലി – ലിറ്റി ദമ്പതികള്‍ക്ക് ജോവകുട്ടനെ കൂടാതെ രണ്ടു കുട്ടികള്‍ കൂടിയുണ്ട് .

ഇടുക്കി ജില്ലയിലെ നെടുംകണ്ടത്തിനടുത്ത് ബാലഗ്രമില്‍ നിന്നും മുപ്പതു വര്‍ഷം മുന്‍പ് കോട്ടയം തിടനാട്ടിലേക്ക് താമസം മാറിയതാണ് ചാക്കോ ജോര്‍ജിന്റെ കുടുംബം. ജോവാക്കുട്ടന്റെ നിര്യാണത്തില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ആദരാജ്ഞലികള്‍ .

ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ അഡ്രസ് താഴെ കൊടുക്കുന്നു .

സെന്റ് ജോസഫ് കത്തോലിക്ക പള്ളി ബെര്‍ക്ക് ഷെയര്‍ ഡ്രൈവ് പോസ്റ്റ് കോഡ് RG315JJ

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more