1 GBP = 103.81
breaking news

കൂടെപ്പിറപ്പിനെന്നപോല്‍ യുകെ മലയാളികളുടെ കരുണാവര്‍ഷം; ബെക്‌സില്‍ കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ജോസി സഹായ ഫണ്ടിലേക്ക് ഒഴുകിയെത്തിയത് 5000 പൗണ്ട്

കൂടെപ്പിറപ്പിനെന്നപോല്‍ യുകെ മലയാളികളുടെ കരുണാവര്‍ഷം; ബെക്‌സില്‍ കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ  ജോസി സഹായ ഫണ്ടിലേക്ക് ഒഴുകിയെത്തിയത് 5000 പൗണ്ട്

അജു ചാക്കോ

ബെക്‌സില്‍; ഡിസംബര്‍ രണ്ടിന് അകാല ചരമമടഞ്ഞ ജോസി ആന്റണിയുടെ കുടുംബത്തെ സഹായിക്കാന്‍ ബെക്‌സില്‍ ചര്‍ച്ച് കമ്മിറ്റി രൂപം കൊടുത്ത ചാരിറ്റി ഫണ്ടിലേക്ക് യുകെ മലയാളികള്‍ കാരുണ്യവര്‍ഷം ചൊരിയുകയായിരുന്നു. ബെക്‌സില്‍ ചര്‍ച്ച് കമ്മിറ്റി സമാഹരിച്ച 5000 പൗണ്ടിന്റെ ചെക്ക് ജോസിയുടെയും ചാംസിന്റെയും കുഞ്ഞു മകള്‍ ഒലിവിയ ചാംസിന്റെ പേരില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുന്നതിനായി ബന്ധുവായ മജു ആന്റണിക്ക് കൈമാറി.

ബെക്‌സില്‍ കേരളം കമ്യൂണിറ്റി, ഹേസ്റ്റിംഗ്‌സ് കേരള കമ്യൂണിറ്റി, സഹൃദയ(വെസ്റ്റ് കെന്റ്), എച്ച് എം എ(ഹേവാര്‍ഡ്‌സ് ഹീത്ത്) തുടങ്ങിയ സംഘടനകള്‍ സമാഹരിച്ച തുകയും യുക്മ ന്യൂസ് വായനക്കാരും വ്യക്തികളും ചേര്‍ന്ന് നല്‍കിയ നിര്‍ലോഭമായ സഹായങ്ങളും ചേര്‍ത്തതാണ് തുക കൈമാറിയത്.

ബെക്‌സില്‍ കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ഭാഗമായിരുന്ന ജോസി ആന്റണിയുടെ വിയോഗം യുകെ മലയാളികളെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയിരുന്നു. തിങ്കളാഴ്ച്ച ഈസ്റ്റ് ബോണിലെ ഈസ്റ്റ് ബോണ്‍ ഓര്‍ ലേഡി ചര്‍ച്ചില്‍ വച്ച് നടന്ന പൊതുദര്‍ശനത്തിലും പ്രാര്‍ത്ഥനകളിലും നിരവധി പേരാണ് പങ്കെടുത്തത്. ജോസി ആന്റണിയുടെ വേര്‍പാടില്‍ മനം നൊന്തിരിക്കുന്ന കുടുംബംങ്ങള്‍ക്കും ബന്ധുക്കള്‍ക്കും താങ്ങും തണലുമായി നിന്ന ഏവര്‍ക്കും പ്രേത്യേകിച്ച് ജോസിയെ ആശുപത്രിയില്‍ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എല്ലാ സഹായങ്ങളും ചെയ്തു തന്ന നല്ലവരായ മലയാളി സുഹൃത്തുക്കള്‍ക്കും ബെക്‌സില്‍ കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റി പ്രേത്യേകം നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more