1 GBP = 104.02

സ്വന്തം ചരമപരസ്യം പത്രങ്ങൾക്ക് കൊടുത്ത് മുങ്ങിയ തളിപ്പറന്പ് സ്വദേശി ജോസഫിനെ പൊലീസ് പൊക്കി

സ്വന്തം ചരമപരസ്യം പത്രങ്ങൾക്ക് കൊടുത്ത് മുങ്ങിയ തളിപ്പറന്പ് സ്വദേശി ജോസഫിനെ  പൊലീസ് പൊക്കി

കോട്ടയം: സ്വന്തം ചരമവാർത്തയും പടം സഹിതം പരസ്യവും പത്രങ്ങൾക്കു നൽകിയശേഷം അപ്രത്യക്ഷനായ തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേ (75) ലിനെ പൊലീസ് പിടികൂടി. പുലർച്ചെ രണ്ടു മണിയോടെ തിരുനക്കര സ്വദേശി കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ ഹോട്ടലിൽ നിന്നാണ് ജോസഫിനെ പിടികൂടിയത്. ഇയാളെ വെസ്റ്റ് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇന്നലെ ഉച്ചയോടെ കോട്ടയത്തെ പ്രാഥമിക സഹകരണ കാർഷിക വിസന ബാങ്കിൽ എത്തിയെങ്കിലും ജോസഫ് പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. ബന്ധുവിന്റെ വിവാഹത്തിനെന്നു പറഞ്ഞു വീട്ടിലെത്തിയ ഇദ്ദേഹം പയ്യന്നൂർ സെൻട്രൽ ബസാറിലെ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് വ്യാഴാഴ്ച രാവിലെ അപ്രത്യക്ഷനായത്. തിങ്കളാഴ്ച നാടകീയമായി ബാങ്കിലെത്തുകയായിരുന്നു. പകൽ രണ്ടരയോടെയെത്തിയ ജോസഫ് അരമണിക്കൂറിലധികം അവിടെ ചെലവഴിച്ചു. പത്രങ്ങളിൽ പ്രസിദ്ധികരിച്ച സ്വന്തം ചരമപരസ്യവും നിര്യാണവാർത്തയും ബാങ്ക് സെക്രട്ടറി ശിവജിയെ കാണിച്ചു. തന്റെ ബന്ധുവാണെന്നും തിരുവനന്തപുരത്ത് ആർസിസിയിൽ ചികിത്സയിൽ കഴിയവേ ഹൃദാഘാതത്താൽ മരിച്ചെന്നും പറഞ്ഞ് ജോസഫ് പൊട്ടിക്കരഞ്ഞു. തുടർന്ന് ജോസഫിന്റെ മൃതദേഹത്തിൽനിന്ന് ലഭിച്ചതെന്ന് പറഞ്ഞ് സ്വർണമാലയും വൻതുകയും എ.ടി.എം കാർഡുമടങ്ങിയ പൊതിസെക്രട്ടറിയെ ഏല്പിച്ചു. മരിച്ചയാളുടെ ഭാര്യ തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് അയച്ചുകൊടുക്കണമെന്നു ആവശ്യപ്പെട്ടു. താങ്കൾക്കു തന്നെ നേരിട്ട്‌കൊടുത്തുകൂടേയെന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായി ജോസഫ് പ്രതികരിച്ചതോടെ സെക്രട്ടറിക്ക് സംശയമായി. ക്ലീൻ ഷേവ് ചെയ്തു വൃത്തിയായി തേച്ചു മിനുക്കിയ ഷർട്ടും മുണ്ടുമണിഞ്ഞാണ് ജോസഫ് എത്തിയത്.

ജോസഫിനെ കാണാതായതുസംബന്ധിച്ച് കാർഷിക വികസനബാങ്ക് സെക്രട്ടറിമാരുടെ അസോസിയേഷൻ സംസ്ഥാനസെക്രട്ടറിയും തളിപ്പറമ്പ് പ്രാഥമിക സഹകരണ കാർഷികവിസനബാങ്ക് സെക്രട്ടറിയുമായ വി.വി. പ്രിൻസ് വാട്ട്‌സ് ആപ്പിൽ പോസ്റ്റിട്ടിരുന്നു. ഇക്കാര്യം ഓർമ്മിച്ച ശിവജി മൊബൈൽ ഫോണിൽ പ്രിൻസിനെ വിളിച്ചു. ഇരുവരും തമ്മിലുള്ള സംസാരം കേട്ടയുടൻ ജോസഫ് ഇപ്പോൾ വരാമെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. പ്രിൻസ് ഇക്കാര്യം തളിപ്പറമ്പ് ഡിവൈ.എസ്‌.പി കെ.വി.വേണഗോപാലിനെ അറിയിക്കുകയായിരുന്നു. വേണുഗോപാൽ നൽകിയ വിവരത്തെ തുടർന്ന് കോട്ടയം ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ജോസഫിനെ കണ്ടെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more