1 GBP = 103.80
breaking news

ജോൺ മാഷ് മെമ്മോറിയൽ ഓൾ യുകെ വടംവലി മത്സരത്തിലൂടെ സമാഹരിക്കപ്പെട്ട ഒരു ലക്ഷം രൂപ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന് കൈമാറി…

ജോൺ മാഷ് മെമ്മോറിയൽ ഓൾ യുകെ വടംവലി മത്സരത്തിലൂടെ സമാഹരിക്കപ്പെട്ട ഒരു ലക്ഷം രൂപ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന് കൈമാറി…

തോമസ്കുട്ടി ലിവർപൂൾ
ലിവർപൂൾ: ജോൺ മാഷ് മെമ്മോറിയൽ ഓൾ യുകെ വടംവലി മത്സരത്തിലൂടെ സമാഹരിക്കപ്പെട്ട ഒരു ലക്ഷം രൂപ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ (RCC) നിർധനരും ക്യാൻസർ ബാധിതരുമായ 5 കുട്ടികളടക്കം 10 രോഗികൾക്കുള്ള ചികിൽസക്കായി നൽകപ്പെട്ടു. വടംവലി മത്സര സംഘാടക സമിതിക്കു വേണ്ടി ശ്രീ ഹരികുമാർ ഗോപാലൻ ആർസിസിയിലെ Cancer Epidemiology & Biostatistics വകുപ്പ് മേധാവി പ്രൊഫസർ ഡോ. ഏലിയാമ്മ മാത്യുവിന് തുക കൈമാറി.

ഈ കഴിഞ്ഞ ഒക്ടോബറിൽ ലിവർപൂളിലെ ബ്രോഡ് ഗ്രീൻ ഹൈ സ്കൂളിൽ വച്ച് നടത്തപ്പെട്ട ഓൾ യുകെ വടംവലി മത്സരത്തിൽ കരുത്തുറ്റ പത്ത് ടീമുകളായിരുന്നു ഈ മഹത്തായ സംരംഭത്തിനായി അണിനിരന്നത്. യുകെയുടെ വിവിധ മേഖലകളിലധിവസിക്കുന്ന വടംവലി, ഫുട്ബോൾ പ്രേമികൾക്ക് ഏറെ പ്രിയങ്കരനും ആദരണീയനായുമായുള്ള ജോൺ മാഷിന്റെ രണ്ടാം ചരമ വാർഷികത്തിന് ശ്രാദ്ധാജ്ജലി അർപ്പിച്ചു കൊണ്ടായിരുന്നു ഈ വലിയ കായിക മാമാങ്കം ലിവർപൂളിൽ അരങ്ങേറിയത്.

തോമസുകുട്ടി ഫ്രാൻസിസ്, ഹരികുമാർ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ ലിവർപൂളിലെ മലയാളി സമൂഹവും, ലിവർപൂൾ ടൈഗേഴ്സും സംയുക്തമായിട്ടായിരുന്നു ഈ വലിയ സംരംഭം ആവിഷ്കരിച്ചത്. കടുത്ത ഒരു മത്സരം ലിവർപൂളിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നതിനൊപ്പം തന്നെ, ആദരണീയനായ ജോൺ മാഷിന്റെ നാമധേയത്തിൽ ഒരു ജീവകാരുണ്യ പ്രവർത്തിയും ലക്ഷ്യം വച്ചായിരുന്നു സംഘാടക സമിതി പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങിയിരുന്നത്.

മത്സരത്തിൽ പങ്കെടുത്ത ടീമുളുടെയും, മത്സരത്തിന്റെ മുഖ്യ സ്പോൺസർ ആയിരുന്ന ശ്രീ. മാത്യു എബ്രഹാം ( Olw insurance) ന്റെയും, ലിവർപൂളിലെ മലയാളി സമൂഹത്തിന്റെയും അതു പോലെ തന്നെ ഈ വലിയ സംരംഭത്തിനു പിന്നിൽ അണിനിരന്ന കമ്മറ്റി അംഗങ്ങളുടെയും നിർലോഭമായ സാന്നിധ്യ, സഹായ സഹകരണമാണ് ഇങ്ങനെയൊരു ജീവകാരുണ്യ പ്രവർത്തനത്തിനു വഴിതെളിച്ചത്. ഇതിനായി കൈകോർത്ത ഏവർക്കും സംഘാടക സമിതിയും , ജോൺ മാഷിന്റെ കുടുംബവും അകമഴിഞ്ഞ നന്ദി അറിയിക്കുകയുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more