1 GBP = 104.24

ലൈംഗിക പീഡനം: വൈദികനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ലൈംഗിക പീഡനം: വൈദികനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കോട്ടയം: യുവതിയെ പീഡിപ്പിച്ച കേസില്‍ കീഴടങ്ങിയ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ ജോബ് മാത്യുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. തിരുവല്ല മജിസ്‌ട്രേട്ടിന്റേതാണ് നടപടി. മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച വൈദികനെ നാട്ടുകാര്‍ കൂകിവിളിച്ചു.

കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു. കൊല്ലത്തെ ഡിവൈ.എസ്.പി ഓഫീസിലെത്തിയാണ് രാവിലെ 10.30 ഓടെ വൈദികന്‍ കീഴടങ്ങിയത്. ലൈംഗിക പീഡനക്കേസില്‍ ജോബ് മാത്യു അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

പ്രതികള്‍ കോടതിയില്‍ കീഴടങ്ങണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ജാമ്യം നല്‍കുന്നകാര്യം കോടതി തീരുമാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഫാ. സോണി വര്‍ഗീസ്, ഫാ. ജെയിസ് കെ ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ ഉടന്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 34കാരിയെ ലൈംഗിക ചൂഷണം ചെയ്തുവെന്നാണ് വൈദികര്‍ക്കെതിരായ കേസ്. ഒന്നാം പ്രതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും മറ്റുപ്രതികള്‍ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more