ജിഷ്ണുവിന്റെ കുടുംബത്തിന് പത്ത്‌ലക്ഷം ധനസഹായം, സ്വാശ്രയ കോളജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതി


ജിഷ്ണുവിന്റെ കുടുംബത്തിന് പത്ത്‌ലക്ഷം ധനസഹായം, സ്വാശ്രയ കോളജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതി

സ്വാശ്രയ കോളജുകളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രിസഭാ യോഗം. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനാണ് സമിതിയുടെ ചുമതല. പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്നാണ് തീരുമാനം. ജിഷ്ണുവിന്റെ കുടുംബത്തിന് പത്ത്‌ലക്ഷം രൂപ ധനസഹായം നല്‍കാനും യോഗത്തില്‍ തീരുമാനം ആയി.

കൂടാതെ നോട്ടിനായി വരിനിന്ന് കുഴഞ്ഞുവീണു മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപവരെ ധനസഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 163