1 GBP = 104.00
breaking news

ജിഷയുടെ ഘാതകന്‍ ശിക്ഷിക്കപ്പെടുമോ? പഴുതുകളില്ലാത്ത കുറ്റപത്രവുമായി പോലീസ്; ‘അവശയായതിനെത്തുടര്‍ന്ന് വെള്ളം ചോദിച്ചപ്പോള്‍ മദ്യം കൊടുത്തു; ലൈംഗികാതിക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ജനനേന്ദ്രിയത്തില്‍ പല തവണ കുത്തി’ ഈ നരാധമന് കൊലക്കയര്‍ വാങ്ങിക്കൊടുക്കുമെന്ന ഉറപ്പുമായി പോലീസ്

ജിഷയുടെ ഘാതകന്‍ ശിക്ഷിക്കപ്പെടുമോ? പഴുതുകളില്ലാത്ത കുറ്റപത്രവുമായി പോലീസ്; ‘അവശയായതിനെത്തുടര്‍ന്ന് വെള്ളം ചോദിച്ചപ്പോള്‍ മദ്യം കൊടുത്തു; ലൈംഗികാതിക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ജനനേന്ദ്രിയത്തില്‍ പല തവണ കുത്തി’ ഈ നരാധമന് കൊലക്കയര്‍ വാങ്ങിക്കൊടുക്കുമെന്ന ഉറപ്പുമായി പോലീസ്

കേരളത്തെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍. ജിഷയുടെ ഘാതകന്‍ ശിക്ഷിക്കപ്പെടുമോ എന്നാണ് മുഴുവന്‍ മലയാളികളും നോക്കിക്കാണുന്നത്. ജിഷ കൊല്ലപ്പെടുന്ന സമയത്ത് സംഭവപ്രദേശത്തിന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിസ്താരം ഏറെക്കുറെ പൂര്‍ത്തിയായി.രണ്ടു കാര്യങ്ങളൊഴിച്ച് കാര്യമായി പഴുതുകളില്ലാത്ത കുറ്റപത്രമാണ് കേസില്‍ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് പ്രതി അമിറുള്‍ ഇസ്ലാമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആളൂരിന്റെ നിഗനമം. കൊലക്കുള്ള കാരണവും കൊല്ലാനുപയോഗിച്ച ആയുധം കണ്ടെടുത്തതും സംബന്ധിച്ച് പ്രൊസിക്യൂഷന്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയ വസ്തുതകള്‍ യാഥാര്‍ത്ഥ്യമല്ലന്ന വാദമാണിപ്പോള്‍ പ്രതിഭാഗം മുന്നോട്ട് വച്ചിട്ടുള്ളത്. കൃത്യത്തില്‍ ഒന്നില്‍ക്കൂടുതല്‍ പ്രതികളുണ്ടെന്ന വാദവും പ്രതിഭാഗം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കാന്‍ പ്രോസിക്യൂഷന്‍ പെടാപ്പാട് പെടേണ്ടിവരും.

അമിറുളിന്റെ സുഹൃത്ത് അനാറിന്റെ പങ്ക്, ജിഷയുടെ വീട്ടിലെ പ്ലാസ്റ്റിക് ജാറില്‍ കണ്ട വിരലടയാളം തുടങ്ങി കൊലയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രധാന വിഷയങ്ങളില്‍ കൃത്യത വരുത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പ്രധാനമായും അമീറിന്റെ കുറ്റസമ്മതമൊഴിയെ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. 2016 ഏപ്രില്‍ 28 ന് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീടിനുള്ളിലാണ് നിമിയമവിദ്യാര്‍ത്ഥിനിയായ ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ലൈംഗിക പീഡനത്തെ ചെറുത്ത ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നതാണ് പ്രതിയ്‌ക്കെതിരേയുള്ള പ്രധാന ആരോപണം.

അമീറുളിന്റെ കുറ്റ സമ്മതമൊഴിയില്‍ പറയുന്നതിങ്ങനെ… വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയാണ് വൈകിട്ട് അഞ്ചു മണിയോടെ ജിഷയുടെ വീട്ടിലെത്തുന്നത്. വാതിലിനടുത്തെത്തിയപ്പോള്‍ തന്നെ അകത്തു നിന്ന ജിഷ തന്നെ കണ്ടെന്ന് അമീറുള്‍ പറയുന്നു. ഉടന്‍ ജിഷ പുറത്തേക്കു വന്ന് ചെരുപ്പ് ഊരി മുഖത്തടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് പോകാമെന്ന് തീരുമാനിച്ച് അല്‍പദൂരം നടന്നു. അന്നേരമാണ് ജിഷയെ ഉപദ്രവിക്കണമെന്ന തോന്നലുണ്ടായത്. തിരിച്ചുവരുമ്പോഴും അവള്‍ വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്നു. താന്‍ അവളെ തള്ളി അകത്തിട്ടുവെന്നും വീഴ്ചയില്‍ നിന്നും ചാടിയെഴുന്നേറ്റ ജിഷ തന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ കാല്‍ കൊണ്ട് വാതില്‍ അടച്ചുവെന്നും അമിറുള്‍ പറയുന്നു.

ബലമായി കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ ജിഷ കൈയ്യില്‍ കടിച്ചു. ഈ അവസരത്തില്‍ താന്‍ അവളുടെ തോളിലും കടിച്ചുവെന്നും ഇതിന്റെ ദേഷ്യത്തില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ജിഷയുടെ ദേഹമാസകലം കുത്തിയെന്നും അമിറുള്‍ പറയുന്നു. കത്തി പിടിച്ചിരുന്ന കൈയ്യില്‍ ജിഷ ബലമായി പിടിച്ചിരുന്ന കാരണം കുത്ത് ശരിക്ക് ഏറ്റില്ലയെന്നും അമിറുള്‍ പറയുന്നു. ഇതിനിടയില്‍ അവളുടെ ചുരിദാര്‍ ബോട്ടം വലിച്ചൂരാന്‍ ശ്രമിച്ചു. ഇത് നേരയാക്കുന്നതിലേക്ക് അവള്‍ ഒരു നിമിഷം തിരിഞ്ഞു. ഈ സമയം ശരീരത്തോടു ചേര്‍ത്തുപിടിച്ച് ജിഷയുടെ മുതുകില്‍ കുത്തി. അപ്പോഴും ജിഷയുടെ ശക്തി കുറഞ്ഞില്ല. പിന്നീട് കഴുത്തില്‍ കത്തി കുത്തിയിറക്കി. ഈ സമയം കഴുത്തില്‍ ചുറ്റിയിരുന്ന ഷാള്‍ മുറുക്കി ഒച്ച പുറത്തുവരാതിരിക്കാനും ശ്രമിച്ചു. ഇതോടെ ജിഷയുടെ നിലതെറ്റി. അവള്‍ നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോള്‍ട്ട് ഇട്ടു. ഈ സമയം വെള്ളമെടുക്കാനായിരിക്കണം അവള്‍ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തി താന്‍ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നുവെന്ന് അമിറുള്‍ പറയുന്നു.

” ആ സമയത്ത് ജിഷ വെള്ളം ചോദിച്ചപ്പോള്‍ ഞാന്‍ മദ്യം വായിലേക്കൊഴിച്ചു കൊടുത്തു. അത്യാര്‍ത്തിയോടെ അവളത് അകത്താക്കി.തുടര്‍ന്നു ഞാന്‍ ലൈംഗികബന്ധത്തിന് തയ്യാറായി. ദുര്‍ബലയായിരുന്നെങ്കിലും ഈയവസരത്തിലും അവളുടെ നേരിയ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ ബലമായി പ്രാപിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വാശിയ്ക്കാണ് ജനനേന്ദ്രിയത്തില്‍ കുത്തിയത്. അത് ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ തുടര്‍ന്നു.” അമിറുള്‍ പറഞ്ഞു. മരണം ഉറപ്പായതോടെ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി താന്‍ സ്ഥലം വിട്ടുവെന്നും അമിറുള്‍ പറയുന്നു. സാഹചര്യത്തെളിവുമായി പൊരുത്തപ്പെടുന്നതാണ് ഈ കുറ്റസമ്മതമൊഴിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കതകിന്റെ ബോള്‍ട്ടില്‍ പറ്റിപ്പിടിച്ച രക്തക്കറ കേസില്‍ നിര്‍ണായ തെളിവാണ്.മദ്യം വാങ്ങാന്‍ സ്ഥിരമായി കുറുപ്പംപടിയിലെ ബീവറേജസിലേക്ക് പോയിരുന്ന അവസരത്തിലാണ് ജിഷയില്‍ താന്‍ ആകൃഷ്ടനായതെന്നാണ് അമിറുള്‍ പൊലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജിഷയുടെ വീടിനടുത്തുള്ള കനാല്‍ബണ്ട് റോഡ് വഴിയായിരുന്നു ഇയാളുടെ മദ്യശാലയിലേക്കുള്ള യാത്ര. ഈ സമയം വീടിന് മുന്നില്‍ ജിഷയുണ്ടെങ്കില്‍ താന്‍ ചുളമടിച്ച് വിളിക്കുകയും ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുമായിരുന്നെന്നും ഇതില്‍ ജിഷ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെരുപ്പൂരി കാണിക്കുകും മറ്റും ചെയ്തിട്ടുണ്ടെന്നും ഇയാള്‍ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ജിഷയുടെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീരും മുറിയിലെ കതകിന്റെ ബോള്‍ട്ടില്‍ പറ്റിപ്പിടിച്ചിരുന്ന രക്തക്കറയും പിശോധിച്ചതില്‍ നിന്നും ലഭിച്ച ഡി എന്‍ എ ഫലം മാത്രം മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞത് എന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ സംഭവത്തിനു ശേഷം ഉയര്‍ന്ന ക്വട്ടേഷന്‍ ആരോപണങ്ങളെപ്പറ്റി പോലീസ് വേണ്ടത്രരീതിയില്‍ അന്വേഷിച്ചില്ലയെന്നും ആക്ഷേപമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more