1 GBP = 104.17

ജിഷ വധക്കേസ്; സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് അമ്മ രാജേശ്വരി

ജിഷ വധക്കേസ്; സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് അമ്മ രാജേശ്വരി

കൊച്ചി: ജിഷ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് ജിഷയുടെ അമ്മ നിലപാട് അറിയിച്ചത്.

നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും അതു കൊണ്ടുതന്നെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ജിഷയുടെ അമ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനായി കോടതി ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു.നേരത്തെ തുടരന്വേഷണം ആവശ്യപ്പെട്ട് പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് പാപ്പു ഹൈക്കോടതിയെ സമീപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more