1 GBP = 103.12

“എന്റെ മകളെ കൊന്നവനെയും , അവനെ രക്ഷിക്കാന്‍ വന്നവനെയും വിടില്ല” കോടതി മുറിയില്‍ അഡ്വ.ആളൂരിനെതിരെ ഉറഞ്ഞുതുള്ളി ജിഷയുടെ മാതാവ് രാജേശ്വരി.

“എന്റെ മകളെ കൊന്നവനെയും , അവനെ രക്ഷിക്കാന്‍ വന്നവനെയും വിടില്ല”   കോടതി മുറിയില്‍  അഡ്വ.ആളൂരിനെതിരെ ഉറഞ്ഞുതുള്ളി ജിഷയുടെ മാതാവ് രാജേശ്വരി.

അഡ്വ.ആളൂരിനെതിരെ കോടതി മുറിയില്‍ ഉറഞ്ഞുതുള്ളി ജിഷയുടെ മാതാവ് രാജേശ്വരി. ജിഷ കേസില്‍ പ്രതിഭാഗം വാദം നടക്കുന്നതിനിടെ ഇത് ആദ്യമായി കോടതിയിലെത്തിയ രാജേശ്വരി കോടതി മുറിക്കുള്ളില്‍ ഏറെനേരം നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.

 ‘എന്റെ മകളെ കൊന്നവനെയും വിടില്ല, അവനെ രക്ഷിക്കാന്‍ വന്നവനെയും വിടില്ല’ എന്ന് ആക്രോശിച്ചു കൊണ്ട് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.ആളൂരിനെതിരെ ജിഷയുടെ മാതാവ് ഉറഞ്ഞു തുള്ളുകയായിരുന്നു. ഇംഗ്ലീഷിലുള്ള വാദത്തിനിടെ കടന്നു കൂടിയ ചില മലയാള പദങ്ങളില്‍ നിന്നും വിവരം മനസിലാക്കിയ രാജേശ്വരി ഇരിപ്പിടത്തില്‍ നിന്നും ചാടി എഴുന്നേല്‍ക്കുകയും ആളൂരിനെ അസഭ്യം പറയുകയുമായിരുന്നു.

എന്നാല്‍ രാജേശ്വരിയുടെ വികാര പ്രകടനങ്ങള്‍ അതിരു വിട്ടതോടെ വാദം കേട്ടിരുന്ന ജില്ലാ ജഡ്ജി അവരെ താക്കീത് ചെയ്യുകയായിരുന്നു. ജിഷ ഭക്ഷണം കഴിച്ച് അധികം താമസിയാതെയാണ് കൊല്ലപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണസമയം ശരിയല്ലെന്നുമുള്ള ആളൂരിന്റെ പരാമര്‍ശമാണ് രാജേശ്വരിയെ ചൊടിപ്പിച്ചത്. പ്രതിഭാഗം വാദം നടക്കുന്നതിനിടെ ആദ്യമായാണ് രാജേശ്വരി കോടതിയില്‍ എത്തുന്നത്. സംരക്ഷണ ചുമതലയുള്ള വനിതാ പോലീസുകാര്‍ക്കൊപ്പമാണ് രാജേശ്വരി വാദം കേള്‍ക്കാനെത്തിയത്.

പ്രതി അമീറുള്‍ ഇസ്ലാമിനെ ഏതുവിധേനയും രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയ അഡ്വ.ആളൂര്‍ അവസാന വാദം ആരംഭിച്ച ദിവസം രാജേശ്വരി മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് എന്നുപറഞ്ഞ് അകമ്പടി പോലീസുകാര്‍ക്കൊപ്പം വീട്ടില്‍ നിന്നും പുറപ്പെട്ടിരുന്നു. ഇക്കാര്യം മകള്‍ ദീപയാണ് സ്ഥിരീകരിച്ചത്. യാത്ര പോകുന്നതിനെ കുറിച്ച് അടുപ്പക്കാരോട് വാതോരാതെ സംസാരിച്ചിരുന്ന രാജേശ്വരി ദിവസങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും തന്റെ യാത്രയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.

27-ാം തീയതി മുതല്‍ 30 വരെയാണ് പ്രതിഭാഗത്തിന്റെ അന്തിമ വാദം നടക്കുന്നത്. അടച്ചിട്ട കോടതി മുറിയില്‍ ഇതുവരെ 74 ദിവസത്തെ വാദമാണ് നടന്നത്. അന്വേഷണ സംഘങ്ങള്‍, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡിഎന്‍എ വിദഗ്ധര്‍ ഉള്‍പ്പെടെ 100 സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു കഴിഞ്ഞു. ഇതില്‍ 15 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. 290 രേഖകള്‍ ഹാജരാക്കി. 36 തൊണ്ടി മുതലുകളാണ് പ്രോസക്യൂഷന്‍ കോടതിക്ക് കൈമാറിയത്.

അമിറുള്‍ കുറ്റക്കാരനെന്ന് സ്ഥാപിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. എന്നാല്‍, അമീറുള്‍ ഇസ്ലാം ആര്‍ക്കുവേണ്ടിയാണ് ഇത്തരം ഹീനകൃത്യം ചെയ്തത് എന്ന ചോദ്യവും ആളൂര്‍ ഉയര്‍ത്തുന്നുണ്ട്. 2016 ഏപ്രില്‍ 28 നാണ് ഇരിങ്ങോള്‍ വട്ടോളിപ്പടി കുറ്റിക്കാട്ട് രാജേശ്വരിയുടെ മകള്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെട്ടത്. ഇരിങ്ങോള്‍ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീടിനുള്ളില്‍ ജിഷയെ അസം സ്വദേശി അമിറുള്‍ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. ക്രൂരമായ പീഡനത്തിന് ശേഷമായിരുന്നു കൊല. എന്നാല്‍, കാര്യമായ തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്നത് കേസിന്റെ മുന്നോട്ടുള്ള പോക്ക് മന്ദഗതിയില്‍ ആക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് തീവണ്ടിയില്‍ വീട്ടിലേക്ക് പുറപ്പെട്ട സൗമ്യ എന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന ഒറ്റകയ്യനായ പ്രതി ഗോവിന്ദച്ചാമിയെ വളരെ ഈസിയായി രക്ഷിച്ച ആളാണ് അഡ്വ. ആളൂര്‍. ഇപ്പോള്‍ ജിഷാ കേസിലും അഡ്വ.ആളൂര്‍ തന്നെയാണ് പ്രതി അമിറുളിന് വേണ്ടി ഹാജരാകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more