1 GBP = 104.05

കോട്ടയം കൈപ്പുഴ സ്വദേശി നോര്‍ത്താംപ്ടണില്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായി

കോട്ടയം കൈപ്പുഴ സ്വദേശി നോര്‍ത്താംപ്ടണില്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായി

നോര്‍ത്താംപ്ടണ്‍: കോട്ടയം കൈപ്പുഴ സ്വദേശി നോര്‍ത്താംപ്ടണില്‍ നിര്യാതനായി. കൈപ്പുഴ കിഴക്കേക്കാട്ടില്‍ വീട്ടില്‍ ജിന്‍സണ്‍ ഫിലിപ്പ് ആണ് ഹൃദയസ്തംഭനം മൂലംഇന്നുച്ചയോടെ നിര്യാതനായത്. ഭാര്യ വിനീതക്കും ഏക മകള്‍ പത്ത് വയസ്സുകാരി അമ്മുവിനുമൊപ്പം നോര്‍ത്താംപ്ടണില്‍ താമസമാക്കിയ ജിന്‍സണ്‍ ഫിലിപ്പിനെ മരണം മാടി വിളിച്ചത് മുപ്പത്തിയെട്ടാമത്തെ വയസ്സിലാണ്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഭാര്യ വിനീത വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു. അതിനിടെ
വീട്ടില്‍ റിപ്പയറിങ്ങിങ് ജോലിക്ക് വന്നയാള്‍ പുറത്തു നിന്ന് ഏറെ തവണ കോളിങ്‌ബെല്‍ അടിച്ചതിനെ വിനീത എഴൂന്നേറ്റ് വന്നപ്പോള്‍ ജിന്‍സണെ തലകറങ്ങി വീണ നിലയില്‍ വീടിന്റെ താെഴയുള്ള മുറിയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ ആമ്പുലന്‍സ് വിളിച്ചു. സി.പി.ആര്‍ കൊടുത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുമണിയോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിന്‍സന്റെ പെട്ടെന്നുള്ള മരണത്തിന്റെ ഷോക്കിലാണ് നോര്‍ത്താംപ്ടണ്‍ മലയാളികളും സുഹൃത്തുക്കളും.
മരണ വാര്‍ത്ത അറിഞ്ഞ് നിരവധിപേര്‍ നോര്‍ത്താപ്ടണ്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. നേരത്തേ മോറിസണിലെ അഡ്മിന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജിന്‍സണ്‍ അടുത്തയിടെ ഒരു നേഴ്‌സിങ്‌ഹോമിലേക്ക് ജോലി മാറിയിരുന്നു. ഭാര്യ വിനീത നേഴ്‌സാണ്. ഏക മകള്‍ അമ്മുവെന്ന് വിളിക്കുന്ന കെസിയ ഏഴാം ക്ലാസില്‍ പഠിക്കുന്നു.

നോര്‍ത്താംപ്ടണ്‍ മലയാളി അസ്സോസിയേഷന്‍ സ്ഥാപക അംഗമായിരുന്നു മരണമടഞ്ഞ ജിന്‍സണ്‍. സംഘടനാ പ്രവര്‍ത്തനങ്ങളിലും സാമൂഹിക രംഗത്തും സജീവമായിരുന്ന ജിന്‍സണിന്റെ നിര്യാണത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, നാഷണല്‍ എക്‌സിക്യു്ട്ടീവ് അംഗം സുരേഷ് കുമാര്‍, നോര്‍ത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more