1 GBP = 103.69

നോര്‍ത്താംപ്ടണില്‍ നിര്യാതനായ ജിന്‍സണ്‍ ഫിലിപ്പിന്റെ പൊതുദര്‍ശനവും പ്രാര്‍ഥനാ ശുശ്രൂഷകളും ശനിയാഴ്ച്ച; ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ എത്തിച്ചേരും

നോര്‍ത്താംപ്ടണില്‍ നിര്യാതനായ ജിന്‍സണ്‍ ഫിലിപ്പിന്റെ പൊതുദര്‍ശനവും പ്രാര്‍ഥനാ ശുശ്രൂഷകളും ശനിയാഴ്ച്ച; ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ എത്തിച്ചേരും

നോര്‍ത്താംപ്ടണ്‍: തിങ്കളാഴ്ച നോര്‍ത്താംപ്ടണില്‍ മരണമടഞ്ഞ കോട്ടയം കൈപ്പുഴ കിഴക്കേക്കാട്ടില്‍ വീട്ടില്‍ ജിന്‍സണ്‍ ഫിലിപ്പിന്റെ പൊതുദര്‍ശനവും പ്രാര്‍ഥനാശുശ്രൂഷകളും ജൂണ്‍ 17 ശനിയാഴ്ച്ച പന്ത്രണ്ട് മണി മുതല്‍ മൂന്ന് മണി വരെ നോര്‍ത്താംപ്ടണില്‍ നടക്കും. നോര്‍ത്താംപ്ടണിലെ സെന്റ് ഗ്രിഗറി ദി ഗ്രേറ്റ് കാത്തലിക് പള്ളിയിലാണ് പൊതുദര്‍ശനം നടക്കുക.

പൊതുദര്‍ശനത്തിലും പ്രാര്‍ഥനാശുശ്രൂഷകളിലും പങ്കെടുക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തിചച്ചേരും. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ജിന്‍സണ്‍ ഫിലിപ്പ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. ഭാര്യ വിനീതക്കും ഏക മകള്‍ പത്ത് വയസ്സുകാരി അമ്മുവിനുമൊപ്പം നോര്‍ത്താംപ്ടണില്‍ താമസമാക്കിയ ജിന്‍സണ്‍ ഫിലിപ്പിനെ മരണം മാടി വിളിച്ചത് മുപ്പത്തിയെട്ടാമത്തെ വയസ്സിലാണ്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഭാര്യ വിനീത വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു. അതിനിടെ
വീട്ടില്‍ റിപ്പയറിങ്ങിങ് ജോലിക്ക് വന്നയാള്‍ പുറത്തു നിന്ന് ഏറെ തവണ കോളിങ്‌ബെല്‍ അടിച്ചതിനെ വിനീത എഴൂന്നേറ്റ് വന്നപ്പോള്‍ ജിന്‍സണെ തലകറങ്ങി വീണ നിലയില്‍ വീടിന്റെ താെഴയുള്ള മുറിയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ ആമ്പുലന്‍സ് വിളിച്ചു. സി.പി.ആര്‍ കൊടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുമണിയോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

നേരത്തേ മോറിസണിലെ അഡ്മിന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ജിന്‍സണ്‍ അടുത്തയിടെ ഒരു നേഴ്‌സിങ്‌ഹോമിലേക്ക് ജോലി മാറിയിരുന്നു. ഭാര്യ വിനീത നേഴ്‌സാണ്. ഏക മകള്‍ അമ്മുവെന്ന് വിളിക്കുന്ന കെസിയ ഏഴാം ക്ലാസില്‍ പഠിക്കുന്നു.

നോര്‍ത്താംപ്ടണ്‍ മലയാളി അസ്സോസിയേഷന്‍ സ്ഥാപക അംഗമായിരുന്നു മരണമടഞ്ഞ ജിന്‍സണ്‍. സംഘടനാ
പ്രവര്‍ത്തനങ്ങളിലും സാമൂഹിക രംഗത്തും സജീവമായിരുന്ന ജിന്‍സണിന്റെ ആകസ്മിക നിര്യാണം അസ്സോസിയേഷന്‍ അംഗങ്ങളിലും നോര്‍ത്താംപ്ടണ്‍ നിവാസികളിലും കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. പൊതുദര്‍ശനത്തിന് ശേഷം അടുത്ത തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടില്‍ അയയ്ക്കാന്‍ കഴിയുമെന്ന് കരുതുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

പൊതുദര്‍ശനത്തിന് എത്തിച്ചേരുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് തൊട്ടടുത്തുള്ള നോര്‍ത്താംപ്ടണ്‍ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ് പാര്‍ക്കിങ് ഉപയോഗിക്കേണ്ടതാണ്.
ക്രിക്കറ്റ് ക്ലബ്ബിന്റെ അഡ്രസ്സ്
The County Ground
Abington
Gate – 5
NN1 4PR

കോട്ടയം കൈപ്പുഴ സ്വദേശി നോര്‍ത്താംപ്ടണില്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more