1 GBP = 103.12

ജിന്‍സിയുടെ പൊതുദര്‍ശനം ബുധനാഴ്ച ഒരുമണിമുതല്‍ നാലുമണിവരെ ലുട്ടന്‍ ഹോളി ഗോസ്‌റ് ചര്‍ച്ചില്‍

ജിന്‍സിയുടെ പൊതുദര്‍ശനം ബുധനാഴ്ച ഒരുമണിമുതല്‍ നാലുമണിവരെ ലുട്ടന്‍ ഹോളി ഗോസ്‌റ് ചര്‍ച്ചില്‍

കഴിഞ്ഞ ആഴ്ച കോണിപ്പടിയില്‍ നിന്നുള്ള വീഴ്ചയില്‍ അപകടത്തില്‍പെട്ടു നിര്യാതയായ ജിന്‍സിയുടെ പൊതുദര്‍ശനവും പ്രാര്‍ത്ഥനാ ശുശ്രുഷകളും ബുധനാഴ്ച ലുട്ടനില്‍ ഉള്ള ഹോളി ഗോസ്‌റ് കത്തോലിക്ക പള്ളിയില്‍ വെച്ച് നടക്കും. മലങ്കര കാത്തോലിക്ക സഭയുടെ കോര്‍ഡിനേറ്റര്‍ ബഹുമാനപെട്ട തോമസ് മടുക്കമൂട്ടില്‍ പ്രധാന കാര്‍മികത്വം വഹിക്കുന്ന ശുശൂഷകളില്‍ വിവിധ സഭകളെ പ്രധിനിധീകരിച്ചുകൊണ്ടു മറ്റു വൈദീകരും പരേതയ്ക്കു വേണ്ടി പ്രാര്‍ത്ഥനയില്‍ പങ്കുചേരും.

പത്തനംതിട്ട വയലത്തല പട്ടിയാനിക്കല്‍വീട്ടില്‍ ഷിജു ജോണിന്റെ ഭാര്യയാണ് 22 വയസ്സുള്ള ജിന്‍സി മൂന്നു മാസം മുന്‍പാണ് ലൂട്ടനില്‍ എത്തിയതു. ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി പഠനത്തിന് എത്തിയ ജിന്‍സി ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ മുകള്‍ നിലയിലേക്ക് പടികള്‍ കയറവെ തലയിടിച്ചു വീണു അപകടത്തെ തുടര്‍ന്ന് കേംബ്രിജ് ആദം ബ്രുക് ഹോസ്പിറ്റലില്‍ വെച്ച് ഈ മാസം അഞ്ചാം തീയതിയാണ് നിര്യാതയായത് .

മൃതദേഹം  നാട്ടില്‍ സംസ്‌കരിക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു
പൊതുദര്‍ശനം നടക്കുന്ന ദേവാലയത്തിന്റെ വിവരങ്ങള്‍ ചുവടെ

Holy Ghost Catholic Church
33 Westbourne Road
Luton , LU4 8JD

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more