1 GBP = 103.12

വിമാനം ഹൈജാക്ക് ചെയ്യുമെന്ന ഭീഷണി, മുംബയ് – ഡൽഹി ജെറ്റ് എയർവേയ്സ് വിമാനം അടിയന്തരമായി നിലത്തിറക്കി

വിമാനം ഹൈജാക്ക് ചെയ്യുമെന്ന ഭീഷണി, മുംബയ് – ഡൽഹി ജെറ്റ് എയർവേയ്സ് വിമാനം അടിയന്തരമായി നിലത്തിറക്കി

അഹമ്മദാബാദ്: ഹൈജാക്ക് ചെയ്യുമെന്ന ഭീഷണിയെത്തുടർന്ന് മുംബയ് – ഡൽഹി ജെറ്റ് എയർവേയ്സ് വിമാനം ഗുജറാത്തിലെ അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി. വിമാനത്തെ ഹൈജാക്ക് ചെയ്യുമെന്നും ബോംബ് വച്ച് തകർക്കുമെന്നുമുള്ള കത്ത് ടോയ്ലെറ്റിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് പൈലറ്ര് എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിന് സന്ദേശം നൽകിയ ശേഷമാണ് അടിയന്തരമായി നിലത്തിറക്കിയത്.
9ഡബ്ളിയു 339 വിമാനത്തിലെ യാത്രക്കാർക്കിടയിൽ 12 റാഞ്ചികളുണ്ട്. ഈ വിമാനം ഡൽഹിയിൽ ഇറങ്ങാൻ പോകുന്നില്ല. പകരം പാക് അധീന കാശ്‌മീരിലേക്ക് പറക്കും. വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ പ്രയോഗിച്ചാൽ ആളുകൾ മരിക്കുന്ന ശബ്ദം നിങ്ങൾ കേൾക്കും. ഇതിനെ തമാശയായി കാണരുത്. കാർഗോ സൂക്ഷിക്കുന്ന സ്ഥലത്ത് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിൽ ഇറക്കിയാൽ വിമാനം കത്തിയമരും എന്നെഴുതിയ അറബിയിലും ഇംഗ്ളീഷിലുമായെഴുതിയ കത്തിൽ പറഞ്ഞിരുന്നത്.

ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. മുംബയ് വിമാനത്താവളത്തിൽ നിന്ന് 122യാത്രക്കാരും ഏഴ് ജീവനക്കാരുമായി 2.55ന് പറന്നുയർന്ന വിമാനം 3.45നാണ് അഹമ്മദാബാദിൽ ഇറക്കിയത്. പുലർച്ചെ അഞ്ച് മണിയോടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. പൈലറ്റ് അറിയിച്ചതിന് അനുസരിച്ച് അടിയന്തര ലാൻഡിംഗിന് വേണ്ട എല്ലാ സംവിധാനങ്ങളും എയർ ട്രാഫിക് കൺട്രോൾ ഏർപ്പെടുത്തി. തുടർന്ന് യാത്രക്കാരെയെല്ലാം പുറത്തെത്തിച്ച് പരിശോധിച്ചു. എന്നാൽ, സംശയകരമായ യാതൊന്നും കണ്ടെത്താനായില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more