1 GBP = 103.71

കലയിലും പഠനത്തിലും ഒരുപോലെ കഴിവ് തെളിയിച്ച് ലിറ്റല്‍ എയ്‌ഞ്ചേല്‍സ്; ജി സി എസ് ഇ പരീക്ഷയില്‍ അസൂയാവഹമായ വിജയവുമായി ജെന്‍ പിപ്‌സ്

കലയിലും പഠനത്തിലും ഒരുപോലെ കഴിവ് തെളിയിച്ച് ലിറ്റല്‍ എയ്‌ഞ്ചേല്‍സ്; ജി സി എസ് ഇ പരീക്ഷയില്‍ അസൂയാവഹമായ വിജയവുമായി ജെന്‍ പിപ്‌സ്

ബെന്നി അഗസ്റ്റിന്‍

ഇക്കുറി ജി സി എസ് ഇ പരീക്ഷയില്‍ മികച്ച പ്രകടനമാണ് മലയാളി വിദ്യാര്തഥികള്‍ നടത്തിയിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. ബ്രിട്ടനിലെ മലയാളിക്കുട്ടികളടക്കമുള്ളവരുടെ ജിസിഎസ്ഇ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ റിസള്‍ട്ടറിയാന്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് രാവിലെ മുതല്‍ തന്നെ എത്തിത്തുടങ്ങിയിരുന്നു. കാര്‍ഡിഫില്‍ നിന്നും നിരവധി കുട്ടികളാണ് ജിസിഎസ്ഇ പരീക്ഷ എഴുതിയത്.

16 വിഷയങ്ങളില്‍ 13 വിഷയത്തിലും എ സ്റ്റാറും 3 വിഷയങ്ങളില്‍ എ യും കരസ്ഥമാക്കി ജെന്‍ പിപ്‌സ് മികച്ച വിജയമാണ് നേടിയത്. ലിറ്റില്‍ ഏഞ്ചല്‍സ് മ്യൂസിക് ട്രൂപിലെ അംഗമാണ് ജെം . യുകെയില്‍ എങ്ങും തന്റെ പിതാവിന്റെ സഹായത്തോടെ സഹോദരിമാരോടൊത്തു സഞ്ചരിക്കുകയും തന്റെ കലാപരമായ കഴിവുകള്‍ വിവിധ സ്‌റ്റേജുകളില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതോടൊപ്പമാണ് ജെന്‍ ഈ വന്‍ വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം വന്ന എ ലെവല്‍ പരീക്ഷയില്‍ ജെനിന്റെ മൂത്ത സഹോദരി ജെം പിപ്‌സും മികച്ച വിജയമാണ് കാഴ്ച വച്ചത്. നല്ല വിജയം കരസ്ഥമാക്കിയ ജെന്‍ പീപ്‌സിനും യുകെയിലെ മാറ്റ് എല്ലാ മലയാളി കുട്ടികള്‍ക്കും യുക്മന്യൂസ് ടീം അഭിനന്ദനങള്‍ അറിയിക്കുന്നു.

നിങ്ങളുടെ കുട്ടികളുടെ വിജയം യുക്മ ന്യൂസിലൂടെ പങ്ക് വയ്ക്കാം. [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 07882712049, 07534893125, 07985641921 ഈ നമ്പറുകളിലോ വിവരങ്ങള്‍ കൈമാറാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more