1 GBP = 103.12

ജെല്ലിഫിഷിന്റെ രൂപത്തിൽ ആകാശത്ത് അന്യഗ്രഹ ജീവി ! ദൃശ്യങ്ങൾ പകർത്തി കാലിഫോര്‍ണിയക്കാർ

ജെല്ലിഫിഷിന്റെ രൂപത്തിൽ ആകാശത്ത് അന്യഗ്രഹ ജീവി ! ദൃശ്യങ്ങൾ പകർത്തി കാലിഫോര്‍ണിയക്കാർ

കാലിഫോര്‍ണിയ : കാലിഫോര്‍ണിയയിലെ ജനങ്ങൾ വെള്ളിയാഴ്ച രാത്രി ആകാശത്ത് ദൃശ്യമായ അന്യഗ്രഹ ജീവിയെ കണ്ട് ഒന്ന് അമ്പരന്നു. ശാസ്ത്രം ഉണ്ടെന്ന് പറയുന്ന അന്യഗ്രഹജീവികള്‍ ഭൂമിയിലേക്കെത്തുകയാണെന്ന് എല്ലാവരും വിചാരിച്ചു. ചിലർ ലോകാവസാനത്തിന്റെ സൂചകളാണെന്ന് വ്യക്തമാക്കി.

എന്നാൽ ഇതൊന്നുമല്ലായിരുന്നു ആകാശത്ത് ദൃശ്യമായത്. പത്ത് ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിച്ച ഒരു സ്പേസ് റോക്കറ്റിന്റെ യാത്രയാണ് കാലിഫോര്‍ണിയയിലെ ജനങ്ങൾക്ക് അമ്പരപ്പിക്കുന്ന കാഴ്ച്ച നൽകിയത്.

കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്സ് ബേസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.വിക്ഷേപണസ്ഥലത്ത് നിന്ന് 200 മൈല്‍ അകലെയുള്ളവര്‍ക്ക് വരെ ആകാശദൃശ്യങ്ങള്‍ ലഭ്യമായി. ലോസ് ആഞ്ജലിസിലൂടെ സഞ്ചരിച്ചിരുന്നവർ പലരും വാഹനങ്ങള്‍ നിര്‍ത്തിയിറങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തി.

എന്നാൽ പത്ത് ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിച്ച സ്പേസ് റോക്കറ്റിന്റെ യാത്രയാണിതെന്ന് മനസിലാക്കാതെ ലോസ് ആഞ്ജലിസിലെ ഫയര്‍ ഫോഴ്സാവട്ടെ ദുരൂഹമായ പ്രകാശം ആകാശത്ത് ദൃശ്യമായി എന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വൈകിയാണ് അധികൃതര്‍ വ്യക്തമായ വിവരം അറിയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more