1 GBP = 103.87

‘ബ്രണ്ണന്‍ കോളേജല്ല വിഴിഞ്ഞം പളളി, ആര്‍എസ്എസുകാരല്ല മത്സ്യത്തൊഴിലാളികള്‍, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം’; മുഖ്യമന്ത്രിയ്ക്കെതിരായ ആരോപണത്തില്‍ പ്രതികരണവുമായ അഡ്വ ജയശങ്കര്‍

‘ബ്രണ്ണന്‍ കോളേജല്ല വിഴിഞ്ഞം പളളി, ആര്‍എസ്എസുകാരല്ല മത്സ്യത്തൊഴിലാളികള്‍, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം’; മുഖ്യമന്ത്രിയ്ക്കെതിരായ ആരോപണത്തില്‍ പ്രതികരണവുമായ അഡ്വ ജയശങ്കര്‍
ഓഖി ചുഴലിക്കാറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ലെന്നും ആണെന്നും സോഷ്യല്‍ മീഡിയയടക്കം വാദിച്ചു കൊണ്ടിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി അഡ്വജയശങ്കര്‍. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്.
 ‘ബ്രണ്ണന്‍ കോളേജല്ല വിഴിഞ്ഞം പളളി. ആര്‍എസ്എസുകാരല്ല മത്സ്യത്തൊഴിലാളികള്‍, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം. മനോജ് ഏബ്രഹാമും ഒരു ബറ്റാലിയന്‍ പൊലീസും ഉണ്ടായിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ.’ ജയശങ്കര്‍ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ബ്രണ്ണൻ കോളേജല്ല വിഴിഞ്ഞം പളളി. ആറെസ്സെസ്സുകാരല്ല മത്സ്യത്തൊഴിലാളികൾ, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം. മനോജ് ഏബ്രഹാമും ഒരു ബറ്റാലിയൻ പോലീസും ഉണ്ടായിരുന്നില്ലെങ്കിൽ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ.

ഓഖി കൊടുങ്കാറ്റടിച്ചത് ഓസിയുടെ ഭരണകാലത്ത് ആയിരുന്നുവെങ്കിൽ എന്തായേനെ കഥ?

കാറ്റും കോളും അടങ്ങും മുൻപേ, കുഞ്ഞൂഞ്ഞ് പൂന്തുറ കടപ്പുറത്ത് ഓടിയെത്തുമായിരുന്നു. പളളിവികാരിയുടെ കൈമുത്തും, കാണാതായവരുടെ കുടുംബാംഗങ്ങളെ നെഞ്ചോടണച്ചു പിടിച്ച് ആശ്വസിപ്പിക്കും, ഇടവകക്കാർക്കൊപ്പം മുട്ടുകുത്തി പ്രാർത്ഥിക്കും, കടലിൽ പോയ അവസാന വളളവും തിരികെ എത്താതെ തനിക്ക് ഉറക്കമില്ല എന്ന് പ്രഖ്യാപിക്കും.

ഉമ്മൻജിയുടെ സമയോചിത ഇടപെടലിനെ മാധ്യമ സിൻഡിക്കേറ്റുകാർ പാടിപ്പുകഴ്ത്തും, മനോരമയും മാതൃഭൂമിയും ഒന്നിനൊന്നു മികച്ച മുഖപ്രസംഗങ്ങൾ അടിച്ചുവിടും. കുഞ്ഞൂഞ്ഞിൻ്റെ തൊപ്പി തൂവലുകൾ കൊണ്ട് നിറയും.

രമേശ് ചെന്നിത്തലയ്ക്കു പോലും ആ ലെവലിൽ എത്താൻ കഴിയത്തില്ല. പിന്നെയല്ലേ, പിണറായി വിജയൻ?

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more