1 GBP = 104.19

മാണി ജനകീയൻ, മുന്നണിയിലെടുക്കുന്നതിൽ തെറ്റില്ല: ഇ.പി.ജയരാജൻ

മാണി ജനകീയൻ, മുന്നണിയിലെടുക്കുന്നതിൽ തെറ്റില്ല: ഇ.പി.ജയരാജൻ

ത‌ൃശൂർ: മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (എം)​ ചെയർമാനുമായ കെ.എം.മാണി ജനകീയ അടിത്തറയുള്ള നേതാവാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ പറഞ്ഞു. എൽഡിഎഫ് ആശയങ്ങൾ സ്വീകരിക്കുന്നവരെ മുന്നണിയിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് മാണിയെ ക്ഷണിച്ചത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഇ.പി.

സെമിനാറിലേക്ക് മാണിയെ ക്ഷണിച്ചതിൽ തെറ്റില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലീകരിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. കോൺഗ്രസിന് ബദൽ നയം സ്വീകരിക്കുന്നവരെ മുന്നണിയിൽ എടുക്കുന്നതിൽ തെറ്റില്ലെന്നും ജയരാജൻ പറഞ്ഞു. മാണിയെ മുന്നണിയിൽ എടുക്കുന്നതിനെ സി.പി.ഐ എതിർക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ സി.പി.എമ്മിന്റെ നയം തീരുമാനിക്കുന്നത് തങ്ങളാണെന്ന് ഇ.പി മറുപടി നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more