1 GBP = 103.89
breaking news

പ്രെസ്റ്റൺ സ്വദേശിനി ജയാ നോബി മരണമടഞ്ഞു…

പ്രെസ്റ്റൺ സ്വദേശിനി ജയാ നോബി മരണമടഞ്ഞു…
പ്രെസ്റ്റൺ:- പ്രെസ്റ്റണിൽ താമസിക്കുന്ന അറക്കുളം സ്വദേശി  നോബി  ജോസഫിന്റെ ഭാര്യ ജയാ നോബി (46) അല്പ സമയം മുൻപ് മരണമടഞ്ഞു. രണ്ടു വർഷത്തോളമായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.   കാതലിൻ ഹോസ്പൈസിൽ     ചികിത്സയിലിരിക്കയായിരുന്നു മരണമടഞ്ഞത്. നോബി ജയ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. ജി.സി.എസ്.ഇ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന നിമിഷാ നോബിയും, അഞ്ചാം ക്ലാസ് വിദ്യാർത്ഥി നോയൽ നോബിയുമാണ് മക്കൾ.
ജയാ നോബിയുടെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ്  മാമ്മൻ ഫിലിപ്പ്, സെക്രട്ടറി  റോജിമോൻ വറുഗീസ്, ട്രഷറർ  അലക്സ് വർഗീസ്,  നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ഷീജോ വർഗീസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. ജയാ നോബിയുടെ നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്ക് ചേരുന്നതിനൊപ്പം, പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more