1 GBP = 103.68
breaking news

ഫിനിക്​സ്​ പക്ഷിയുടെ മാതൃകയിൽ ജയലളിതക്ക്​ സ്​മാരകം

ഫിനിക്​സ്​ പക്ഷിയുടെ മാതൃകയിൽ ജയലളിതക്ക്​ സ്​മാരകം

ചെ​ന്നൈ: മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​ക്ക്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ 50.80 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന സ്​​മാ​ര​ക​ത്തി​​െൻറ ശി​ലാ​സ്​​ഥാ​പ​നം മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി, ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​ന്നീ​ർ​സെ​ൽ​വം എ​ന്നി​വ​ർ ചേ​ർ​ന്ന്​ നി​ർ​വ​ഹി​ച്ചു.  തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തു മ​ണി​യോ​ടെ  ചെ​ന്നൈ മ​റി​ന ബീ​ച്ചി​ൽ ജ​യ​ല​ളി​ത​യു​ടെ സ്​​മൃ​തി​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ​ മ​ന്ത്രി​മാ​ർ, അ​ണ്ണാ ഡി.​എം.​കെ എം.​പി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, മ​റ്റു ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. പു​രോ​ഹി​ത​ന്മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ യാ​ഗ​പൂ​ജ​ക​ളും അ​ര​ങ്ങേ​റി. അ​ണ്ണാ ഡി.​എം.​കെ സ്​​ഥാ​പ​ക നേ​താ​വ്​ എം.​ജി.​ആ​റി​​െൻറ സ്​​മാ​ര​ക​ത്തോ​ട്​ ചേ​ർ​ന്നാ​ണ്​ ജ​യ​ല​ളി​ത​ക്കും സ്​​മാ​ര​കം പ​ണി​യു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​​െൻറ മേ​ൽ​നോ​ട്ട​ത്തി​​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും. 2018-19 വ​ർ​ഷ​ത്തെ സം​സ്​​ഥാ​ന ബ​ജ​റ്റി​ൽ ഇ​തി​ന്​ തു​ക വ​ക​യി​രു​ത്തി​യി​രു​ന്നു. വ്യ​ക്തി​ജീ​വി​ത​ത്തി​ലും രാ​ഷ്​​ട്രീ​യ​ത്തി​ലും ഉ​യ​ർ​ച്ച താ​ഴ്​​ച​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ ജ​യ​ല​ളി​ത​യു​ടെ സ്​​മാ​ര​കം ഫി​നി​ക്​​സ്​ പ​ക്ഷി​യു​ടെ മാ​തൃ​ക​യി​ലാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. പ്ര​ദ​ർ​ശ​ന​ന​ഗ​രി, വി​ജ്ഞാ​ന​കേ​ന്ദ്രം, സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഇ​രി​പ്പി​ട​ങ്ങ​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. സ്​​മാ​ര​ക​ത്തി​ന്​ 15 മീ​റ്റ​ർ ഉ​യ​ര​മു​ണ്ടാ​യി​രി​ക്കും.

അ​തി​നി​ടെ, സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ലാ​സ്​​ഥാ​പ​ന ക​ർ​മം ഹൈ​ന്ദ​വാ​ചാ​ര​ങ്ങ​ളോടെ ന​ട​ത്തി​യ​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇ​ത്​  രാ​ജ്യ​ത്തി​​െൻറ മ​തേ​ത​ര സ്വ​ഭാ​വ​ത്തി​ന്​ നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും ഡി.​എം.​കെ വ​ക്​​താ​വ്​ എ. ​ശ​ര​വ​ണ​ൻ ആ​രോ​പി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more