അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം, സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു


അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം, സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കൊടുംതണുപ്പില്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി സൈനികന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. 29 ബറ്റാലിയനിലെ ടി.ബി. യാദവാണ് തങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോ സഹിതം ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്ന വെട്ടിപ്പാണ് ഇതിന് കാരണമെന്നാണ് യാദവ് ഫേസ്ബുക്കിലൂടെ പറയുന്നത്. വീഡിയോ വൈറലായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പ്രഭാതഭക്ഷണമായി ഒരു പൊറോട്ടയും ചായയുമാണ് ലഭിക്കുന്ത്. കറിയായി ഒന്നും നല്‍കാറില്ല. ഉച്ചയ്ക്ക് റൊട്ടിയ്‌ക്കൊപ്പം ഉപ്പും മഞ്ഞളും മാത്രം ചേര്‍ത്ത് തിളപ്പിച്ച പരിപ്പുകറി നല്ഡകും. പ്രതികൂലമായ കാലാവസ്ഥയില്‍ 11 മണിക്കൂറോളം കാവല്‍ നില്‍ക്കുന്ന ഒരു സൈനികന് ഇത്രയും ഭക്ഷണം മാത്രം നല്‍കിയാല്‍ മതിയാകുമോ എന്ന് യാദവ് ചോദിക്കുന്നു. ചില രാത്രികളില്‍ ഭക്ഷണം പോലും ലഭിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സൈനികര്‍ക്കായുള്ള സാധനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും അതെല്ലാം ഉന്നത ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുകയാണ് എന്നും അധികാരമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നതിനാല്‍ തന്റെ ജീവന്‍ അപകടത്തിലായേക്കാമെന്നും യാദവ് പറയുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നം യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കുറ്റക്കാര്‍ക്ക് എതിരേ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചതായും രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ബിഎസ്എഫും വ്യക്തമാക്കി. 2010 ല്‍ കോര്‍ട്ട്മാര്‍ഷല്‍ അടക്കമുള്ള നടപടികള്‍ നേരിട്ട വ്യക്തിയാണ് യാദവെന്നും നാല് വര്‍ഷത്തിന് ശേഷമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചതെന്നും ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates