1 GBP = 103.81

ജസ്നയെ കാണാതായിട്ട് 100 ദിവസം; ഇരുട്ടിൽതപ്പി അന്വേഷണസംഘം

ജസ്നയെ കാണാതായിട്ട് 100 ദിവസം; ഇരുട്ടിൽതപ്പി അന്വേഷണസംഘം

പത്തനംതിട്ട: റാന്നിയില്‍ നിന്നു ബിരുദവിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് നൂറു ദിവസം. നാടെങ്ങും അന്വേഷണം നടത്തിയിട്ടും കാര്യമായ സൂചനകളൊന്നും ലഭിക്കാതെ ഇരുട്ടില്‍തപ്പുകയാണ് അന്വേഷണസംഘം. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് കുടുംബം.

റാന്നി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെന്ന ഇരുപതുകാരിയെ കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ 9.30 മുതല്‍ കാണാതായതാണ്. ഉറ്റവരുടെ ഉള്ളിലെ കനലായി ജെസ്‌ന എങ്ങോട്ടു മാഞ്ഞുപോയെന്ന് ആര്‍ക്കും ഒരു വിവരവുമില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു ജസ്‌ന. ബന്ധുവീട്ടില്‍പോകുകയാണെന്നു പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറ ജംഗ്ഷനിലെത്തിയ ശേഷം പിന്നീട് വിവരങ്ങളില്ല.

വാട്ടസ്ആപ്പും മൊബൈല്‍ ഫോണുമൊക്കെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജസ്‌ന നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. സംസ്ഥാനത്തിന് അകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ ജസ്‌നയെ കണ്ടെന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെല്ലാം അന്വേഷിച്ചു. കാണാതായതിന് സമീപമുള്ള വനമേഖലയിലും, എന്തിന് പിതാവ് പണി കഴിപ്പിക്കുന്ന വീടിന്റെ തറ കുഴിച്ചുവരെ അന്വേഷണസംഘം പരിശോധിച്ചു.

മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കില്‍ ജസ്‌നയെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് അടുത്തിടെ അവിടെ നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. തിരോധാനം സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ കോടതി തള്ളി. കാണാതായത് തടങ്കല്‍ ആണെന്ന് കരുതാനാവില്ലെന്നതാണ് കാരണം. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം. അവര്‍ക്കൊപ്പം കേരളം മുഴുവന്‍ കാത്തിരിക്കുകയാണ്. ജസ്‌ന എവിടെയെന്നറിയാന്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more