1 GBP = 103.11
breaking news

മുണ്ടക്കയത്തുനിന്ന്​ ലഭിച്ച ദൃശ്യങ്ങൾ ജസ്​നയുടേതല്ലെന്ന്​ കുടുംബം; ​െപാലീസിനും സ്ഥിരീകരണമില്ല

മുണ്ടക്കയത്തുനിന്ന്​ ലഭിച്ച ദൃശ്യങ്ങൾ ജസ്​നയുടേതല്ലെന്ന്​ കുടുംബം;  ​െപാലീസിനും സ്ഥിരീകരണമില്ല

പ​ത്ത​നം​തി​ട്ട: കാ​ണാ​താ​യ ജ​സ്​​ന​യെ സം​ബ​ന്ധി​ച്ച്​ പു​തു​താ​യി ല​ഭി​ച്ച​താ​യി പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പെ​ലീ​സി​ന്​ തെ​ളി​വു​ക​ളൊ​ന്നും കി​ട്ടി​യി​ല്ല. ഇൗ ​ദൃ​ശ്യ​ങ്ങ​ൾ ജ​സ്​​ന​യു​ടേ​ത​ല്ലെ​ന്ന്​ നേ​ര​േ​ത്ത​ത​ന്നെ കു​ടും​ബം ​അ​റി​യി​ച്ചി​രു​ന്ന​താ​ണ്​. ഇ​ത്​ പു​തി​യ തെ​ളി​വാ​ണെ​ന്ന പ്ര​ചാ​ര​ണം കു​ടും​ബം നി​ഷേ​ധി​ക്കു​ന്നു. അ​തേ​സ​മ​യം, ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​ന്ത​ര​മാ​യി വ്യാ​ജ​വാ​ർ​ത്ത​ക​ൾ വ​രു​ന്ന​താ​യി ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ആ​രോ​പി​ച്ചു.

ത​ല​യി​ൽ ത​ട്ട​മി​ട്ട്​ ജീ​ൻ​സി​ട്ട പെ​ൺ​കു​ട്ടി​യു​ടെ ദൃ​ശ്യം ജ​സ്​​ന​യു​ടേ​ത​ല്ലെ​ന്ന്​ അ​റി​ഞ്ഞ​തോ​ടെ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ധ്യ​ത​ക​ൾ നേ​ര​േ​ത്ത ഉ​പേ​ക്ഷി​ച്ച​താ​ണ്. മു​ണ്ട​ക്ക​യം ബ​സ്​ സ്​​റ്റാ​ൻ​ഡി​നു​സ​മീ​പ​ത്തെ ക​ട​ക​ളി​ലെ സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ്​ പു​തി​യ തെ​ളി​വു​ക​െ​ള​ന്ന രീ​തി​യി​ൽ പ്ര​ച​രി​ച്ച​ത്. ഇ​ടി​മി​ന്ന​ലി​ൽ ന​ഷ്​​ട​മാ​യ ദൃ​ശ്യ​ങ്ങ​ൾ ​െപാ​ലീ​സ്​ ഹൈ​ടെ​ക്​ സെ​ൽ പി​ന്നീ​ട്​ വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മു​ക്കൂ​ട്ടു​ത​റ​യി​ൽ​നി​ന്ന്​ ബ​സ്​ ക​യ​റി​യ ജ​സ്​​ന എ​രു​മേ​ലി ബ​സ് ​സ്​​റ്റാ​ൻ​ഡി​ൽ ബ​സി​റ​ങ്ങി​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ജ​സ്​​ന മു​ണ്ട​ക്ക​യം ബ​സി​ൽ ക​യ​റി​യ​തും​ ചി​ല​ർ ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ, അ​തി​നു​ശേ​ഷം എ​ങ്ങോ​ട്ടു​പോ​യി എ​ന്നാ​ണ്​ അ​റി​യാ​ത്ത​ത്. ജ​സ്​​ന മു​ണ്ട​ക്ക​യ​ത്ത്​ എ​ത്തി​യ​താ​യി പു​തി​യ ദൃ​ശ്യ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​താ​യാ​ണ്​ പ്ര​ചാ​ര​ണം. ഇ​തി​ൽ ജ​സ്​​ന​ക്കൊ​പ്പം ആ​ൺ സു​ഹൃ​ത്ത്​ ഉ​ണ്ടെ​ന്ന്​ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ന്​ സ്ഥി​രീ​ക​ര​ണ​മി​ല്ല. ദൃ​ശ്യ​ങ്ങ​ൾ​ക്ക്​ ആ​ധി​കാ​രി​ക​ത ഇ​ല്ലെ​ന്ന സൂ​ച​ന​യാ​ണ്​ ​െപാ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more