1 GBP = 103.33

ജറുസലേം ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിക്കൽ; പ്രതിഷേധവുമായി അറബ് ലോകം

ജറുസലേം ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിക്കൽ; പ്രതിഷേധവുമായി അറബ് ലോകം

വാ​ഷി​ങ്​​ട​ൺ: വ​ർ​ഷ​ങ്ങ​ളാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റു​മാ​ർ തു​ട​രു​ന്ന കീ​ഴ്​​വ​ഴ​ക്കം തെ​റ്റി​ച്ച്​ ജ​റൂ​സ​ല​മി​നെ ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഡോണൾഡ്​ ട്രം​പ്​ നീ​ക്കം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഫ​ല​സ്​​തീ​നി​ലും അ​റ​ബ്​ ലോ​ക​ത്തും പ്ര​തി​ഷേ​ധം പു​ക​യു​ന്നു. ബു​ധ​നാ​ഴ്​​ച യു.​എ​സ്​ കോ​ൺ​ഗ്ര​സി​ൽ ഇൗ ​വി​ഷ​യ​ത്തി​ൽ ട്രം​പ്​ തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ​ക്കി​ടെ ഫ​ല​സ്​​തീ​നു പു​റ​മെ അ​യ​ൽ​രാ​ജ്യ​മാ​യ ജോ​ർ​ഡ​നും ശ​ക്​​ത​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ജ​റൂ​സ​ലം ഇ​സ്രാ​യേ​ലി​​​െൻറ ത​ല​സ്​​ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്​ അ​റ​ബ്, മു​സ്​​ലിം ലോ​ക​ത്ത്​ ക​ന​ത്ത എ​തി​ർ​പ്പ്​ വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന്​ ജോ​ർ​ഡ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​യ്​​മ​ൻ സ​ഫാ​ദി മു​ന്ന​റി​യി​പ്പു ന​ൽ​കി. അ​പ​ക​ട​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക്​ മേ​ഖ​ല സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്നും നീ​ക്ക​ത്തി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങ​ണ​മെ​ന്നും യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി റെ​ക്​​സ്​ ടി​ല്ലേ​ഴ്​​സ​ണു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. നീ​ക്ക​ത്തി​നെ​തി​രെ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഫ്രാ​ൻ​സ്, തു​ർ​ക്കി ഉ​ൾ​പ്പെ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ തേ​ടി​യി​ട്ടു​ണ്ട്. വി​ഷ​യം ച​ർ​ച്ച​ചെ​യ്യാ​ൻ അ​റ​ബ്​ ലീ​ഗ്​ ചൊ​വ്വാ​ഴ്​​ച അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്.

ഫ​ല​സ്​​തീ​ൻ അ​തോ​റി​റ്റി ത​ല​വ​ൻ​കൂ​ടി​യാ​യ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സും ഹ​മാ​സ്​ നേ​താ​വ്​ ഇ​സ്​​മാ​ഇൗ​ൽ ഹ​നി​യ്യ​യും ബു​ധ​നാ​ഴ്​​ച പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ആ​ഹ്വാ​നം ചെ​യ്​​തി​രു​ന്നു. അ​റ​ബ്​ ലോ​കം ശ​ക്​​ത​മാ​യി പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്​​ദാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​താ​ണെ​ങ്കി​ലും ഇ​സ്രാ​യേ​ൽ രൂ​പ​വ​ത്​​ക​ര​ണ​ത്തി​​ന്​ വ​ഴി​വെ​ച്ച യു.​എ​ൻ വോ​ട്ടി​​​െൻറ 70ാം വാ​ർ​ഷി​ക​ ച​ട​ങ്ങി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ട്രം​പ്​ ത​​​െൻറ പു​തി​യ നീ​ക്കം പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്.

1995ൽ ​ബി​ൽ ക്ലി​ൻ​റ​ൺ പ്ര​സി​ഡ​ൻ​റാ​യി​രി​ക്കെ യു.​എ​സ്​ കോ​ൺ​ഗ്ര​സ്​ പാ​സാ​ക്കി​യ​താ​ണ്​ ജ​റൂ​സ​ല​മി​നെ ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യി അം​ഗീ​ക​രി​ക്ക​ൽ. 1999 മേ​യ്​ 31ന്​ ​നി​ല​വി​ൽ​വ​രാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത്​ ഒാ​രോ ആ​റു മാ​സ​വും വൈ​കി​ക്കാ​ൻ പ്ര​സി​ഡ​ൻ​റു​മാ​ർ​ക്ക്​ അ​ധി​കാ​ര​മു​ണ്ട്. മേ​ഖ​ല​യു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച്​ ഇ​തു​വ​രെ​യും തു​ട​ർ​ന്ന രീ​തി ട്രം​പ്​ തെ​റ്റി​ക്കു​മോ എ​ന്നാ​ണ്​ ലോ​കം കാ​ത്തി​രി​ക്കു​ന്ന​ത്. അ​ന്തി​മ തീ​രു​മാ​ന​െ​മ​ടു​ത്തി​ല്ലെ​ന്ന്​ പ്ര​സി​ഡ​ൻ​റി​​​െൻറ ഉ​പ​ദേ​ശ​ക​ൻ ജാ​റെ​ഡ്​ കു​ഷ്​​ന​ർ പ​റ​ഞ്ഞി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more