1 GBP = 104.17

മണ്ണിടിച്ചിലിൽ വിറങ്ങലിച്ച്​ ജപ്പാൻ; മരണം 100 കവിയുമെന്ന്​ അധികൃതർ

മണ്ണിടിച്ചിലിൽ  വിറങ്ങലിച്ച്​ ജപ്പാൻ; മരണം 100 കവിയുമെന്ന്​ അധികൃതർ

ടോ​കിയോ: ജപ്പാനിലെ തീരദേശ നഗരമായ അടാമിയിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരുടെ എണ്ണം കുത്തനെ കൂടുന്നു. 100 ലേറെ പേരെ കാണാനില്ലെന്ന്​ അധികൃതർ അറിയിച്ചു. മൂന്നു മൃതദേഹങ്ങളാണ്​ ഇതുവരെ പുറത്തെടുക്കാനായത്​.

ടോകിയോ നഗരത്തിൽനിന്ന്​ 90 കിലോമീറ്റർ മാറി അറിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ അടാമിയിൽ ദിവസങ്ങളോളം പെയ്​ത മഴക്കൊടുവിലാണ്​ നഗരത്തെ ഭീതിയിലാക്കി മണ്ണിടിഞ്ഞത്​. 20 പേർ കുടുങ്ങിയെന്നായിരുന്നു ആദ്യ കണക്കുകൂട്ടൽ. എന്നാൽ, 113 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന്​ താമസ രജിസ്​റ്റർ പരിശോധിച്ച അധികൃതർ അറിയിച്ചു. 23 പേരെയാണ്​ ഇതുവരെ രക്ഷപ്പെടുത്തിയത്​. 

വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞ്​ നഗര മധ്യത്തിലേക്ക്​ മണ്ണും വെള്ളവും ഒഴുകുകയായിരുന്നു. 130 കെട്ടിടങ്ങൾ തകർന്നു. ഇതിനുള്ളിൽ കുടുങ്ങിയവർക്കായാണ്​ തെരച്ചിൽ. മഴ തുടരുന്നതിനാൽ സ്​ഥിതി പ്രവചനാതീതമാണെന്നാണ്​ മുന്നറിയിപ്പ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more