രണ്ടാം ലോകമഹായുദ്ധക്കാലത്തെ ക്രൂരതകള്‍ക്ക് ജപ്പാന്‍ മാപ്പ് അപേക്ഷിക്കില്ല, പകരം ഖേദം പ്രകടനം നടത്തും


രണ്ടാം ലോകമഹായുദ്ധക്കാലത്തെ ക്രൂരതകള്‍ക്ക് ജപ്പാന്‍ മാപ്പ് അപേക്ഷിക്കില്ല, പകരം ഖേദം പ്രകടനം നടത്തും

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാന്‍ നടത്തിയ ക്രൂരതകള്‍ക്ക് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അമേരിക്കന്‍ ജനതയ്ക്ക് മുന്നില്‍ ഖേദപ്രകടനം നടത്തും. രണ്ടാം ലോകമഹായുദ്ധക്കാലത്തിന്റെ ഗതിമാറ്റിയ പേള്‍ ഹാര്‍ബര്‍ അക്രമണത്തിന്റെ പേരിലാണ് ഖേദ പ്രകടനം നടത്തുക.എന്നാല്‍ സൈനിക നടപടിയില്‍ മാപ്പ് ചോദിക്കില്ല.

ഇനിയൊരിക്കലും ക്രൂരതകള്‍ ആവര്‍ത്തിക്കില്ലെന്ന സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമൊന്നിച്ച് ജപ്പാന്‍ സൈന്യം അക്രമണം നടത്തിയ പേള്‍ ഹാര്‍ബര്‍ ആബെ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളിലേയും പ്രതിനിധി സംഘങ്ങള്‍ പേള്‍ ഹാര്‍ബറില്‍ ഒന്നിച്ചെത്തും.

1941 ല്‍ ജപ്പാന്‍ സൈന്യം പേള്‍ ഹാര്‍ബറില്‍ നടത്തിയ അക്രമണത്തില്‍ 2300 പേരാണ് കൊല്ലപ്പെട്ടത്. പേള്‍ ഹാര്‍ബര്‍ അക്രമണത്തിന്റെ 75-ാം വാര്‍ഷികമാണ് ഇന്ന്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതിമാറ്റിയ ഈ ആക്രമണത്തിന് പ്രതികാരമായിട്ടാണ് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 260
Latest Updates