1 GBP = 103.14

ബ്രിസ്റ്റോളിൽ STSMCCയുടെ ജപമാല സമാപനം ഭക്തിസാന്ദ്രമായി..

ബ്രിസ്റ്റോളിൽ STSMCCയുടെ ജപമാല സമാപനം ഭക്തിസാന്ദ്രമായി..

സിസ്റ്റർ. ലീന മേരി

ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ ഫിഷ്‌പോണ്ട്സ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ (STSMCC) കഴിഞ്ഞ 10 ദിവസമായി നടത്തി വന്ന കൊന്ത നമസ്കാരത്തിന്റെ സമാപനം ഭക്തിസാന്ദ്രമായി.

യുകെയിലെ ഏറ്റവും വലിയ സൺ‌ഡേ സ്‌കൂളിൽ ഒന്നായ 400 ഓളം കുട്ടികൾ വിശ്വാസ പരിശീലനം നേടുന്ന STSMCC സൺ‌ഡേ ഒന്ന് മുതൽ പത്തു വരെയുള്ള വിവിധ ക്ളാസുകളിൽ നിന്നും 2.30ന് ജപമാല ആരംഭിച്ച്‌ പ്രദക്ഷിണമായി ഗ്രൗണ്ടിൽ അണിചേർന്നു. വർണ്ണ ബലൂണുകൾ കൊണ്ട് തീർത്ത ജപമാല ആകാശത്ത് ഉയർത്തി മാതാവിനെ അലങ്കരിച്ച രൂപവുമായുള്ള കൊന്ത പ്രദക്ഷിണം ഭക്തിനിർഭരമായ ഒരു അനുഭവമായിരുന്നു. STSMCC വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട് CST മുഖ്യകാർമ്മികത്വം വഹിച്ചു. ദിവ്യബലി മദ്ധ്യേ റവ. ഫാ. ജോയി വയലിൽ CST വചന സന്ദേശം നൽകി. ബലൂൺ കൊണ്ട് നിറച്ചുള്ള മനോഹരമായിട്ടുള്ള ജപമാലയുമായിട്ട് ഒരു ജപമാലയ്ക്ക് മുത്തുമണികൾ ഉള്ളത് പോലെ അടുത്ത് അടുത്ത് കുഞ്ഞുങ്ങളോടൊന്നിച്ച് മാതാപിതാക്കളോടൊന്നിച്ച് വൈദികരോടൊത്തു ദേവാലയത്തോടൊന്നിച്ച് പരിശുദ്ധ അമ്മയെ വിളിച്ച്, വിശുദ്ധ കുർബാനയോടൊരുമിച്ച്‌ യാത്ര ചെയ്യുന്ന തിരുസഭ എന്ന് പറയുന്ന വലിയ സ്നേഹ കൂട്ടായ്മയുടെ പ്രതീകമായിരുന്നു ആ യാത്രയെന്ന് ജോയി വയലിലച്ചൻ തന്റെ സന്ദേശത്തിൽ സൂചിപ്പിച്ചു.

പരിശുദ്ധ കന്യകയുടെ ജപമാല എന്ന വി. ജോൺ പോൾ രണ്ടാമന്റെ ചാക്രികലേഖനത്തിൽ പറയുന്നത് പോലെ ജപമാല പരിശുദ്ധ പിതാവിന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സഹചാരിയായിരുന്നത് പോലെ നമ്മുടെ ജീവിതത്തിന്റെ സന്തോഷത്തിലും സഹനത്തിലും മഹിമയിലും നമ്മുടെയും സഹചാരിയായിരിക്കണമെന്ന് വിശ്വാസികളെ അച്ചൻ ഉത്‌ബോധിപ്പിച്ചു.

ജപമാലയ്ക്ക് മുഖ്യ നേതൃത്വം നൽകിയ സൺ‌ഡേ സ്കൂൾ ഹെഡ് ടീച്ചർ ജെയിംസ് ഫിലിപ്പിനും പിടിഎ അംഗങ്ങൾക്കും SOUL ന്റെ അംഗങ്ങൾക്കും ട്രസ്റ്റിമാർക്കും കമ്മിറ്റി അംഗങ്ങൾക്കും പാച്ചോർ നേർച്ച നൽകിയവർക്കും പങ്ക് ചേർന്ന എല്ലാവർക്കും വികാരി റവ. പോൾ വെട്ടിക്കാട്ട് പ്രത്യേകം നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more