1 GBP = 103.62
breaking news

പരിശുദ്ധ അമ്മയോടൊപ്പം ജപമാലയുമേന്തി ബ്രിസ്റ്റോൾ സമൂഹം …. ഫിഷ്‌പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ !

പരിശുദ്ധ അമ്മയോടൊപ്പം ജപമാലയുമേന്തി ബ്രിസ്റ്റോൾ സമൂഹം …. ഫിഷ്‌പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ !

സിസ്റ്റർ. ലീന മേരി
എല്ലാ വർഷവും നടത്തിവരുന്ന പത്തു ദിവസത്തെ ജപമാലയും ദിവ്യകാരുണ്യാരാധനയും ഒക്ടോബർ 20 വെള്ളി മുതൽ 29 ഞായർ വരെ വൈകീട്ട് 7 മണിക്ക് നടത്തപ്പെടും. സമാപന ദിവസമായ 29ന് ഞായറാഴ്ച ഉച്ചക്ക് 2.30ന് വിശുദ്ധ കുർബാനയും ആഘോഷമായ ജപമാല പ്രദക്ഷിണവും നേർച്ചയും ഉണ്ടായിരിക്കും. STSMCC വികാരി റവ. പോൾ വെട്ടിക്കാട്ട് CSTയും, റവ. ഫാ. ജോയി വയലിൽ CSTയും ആഘോഷങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
അമലോത്ഭവയായി പിറന്നു കൊണ്ട് ആത്മാവിലും ശരീരത്തിലും വിശുദ്ധി പ്രാപിച്ച് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദൈവ തിരുമനസ് നിറവേറ്റിയ പരിശുദ്ധ അമ്മയിൽ നിന്ന് ഈ ജപമാല മാസത്തിലൂടെ പ്രാർത്ഥനയിലൂടെ ആത്മീയവും, ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും പ്രാപിച്ച് വിശുദ്ധിയിൽ വളരുവാൻ STSMCC വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ പ്രസാദ് ജോൺ, ലിജോ പടയാട്ടിൽ, ജോസ് മാത്യു എന്നിവർ സസ്നേഹം ക്ഷണിക്കുന്നു.
എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്ക് പരിശുദ്ധ കുർബാനയും നവംബർ മാസം മുതൽ ഉച്ചക്ക് 1.45ന് വേദപാഠം കുട്ടികളുടെ മാതാപിതാക്കൾക്കും 3 മണിക്ക് കുട്ടികൾക്ക് വേണ്ടിയും വിശുദ്ധ കുർബാന ക്രമീകരിച്ചിരിക്കുന്നു.
വിലാസം:
St. Joseph Catholic Centre
Forest Road
Fishponds
BS163QT

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more