ആശുപത്രി കിടക്കകളുടെ എണ്ണം കുറച്ച് വീടുകളില്‍ രോഗികളെ പരിചരിക്കണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് നഴ്‌സിംഗ് ചീഫ്


ആശുപത്രി കിടക്കകളുടെ എണ്ണം കുറച്ച് വീടുകളില്‍ രോഗികളെ പരിചരിക്കണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് നഴ്‌സിംഗ് ചീഫ്

ആശുപത്രി കിടക്കകളുടെ എണ്ണം പരമാവധി കുറച്ചുകൊണ്ട് ആളുകള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ എത്തിച്ച് നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് നഴ്‌സിംഗ് ഓഫീസര്‍. പ്രൊഫ. ജെയ്ന്‍ കുമ്മിംഗ്‌സ് ഡെയ്‌ലി ടെലഗ്രാഫ് പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശമുള്ളത്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലേക്ക് പണം നിക്ഷേപിക്കുന്നത് അധിക ചെലവാണെന്നും ഇത് ഒഴിവാക്കിയാല്‍ മാത്രമേ എന്‍എച്ച്എസ് രക്ഷപെടുകയുള്ളൂ എന്നും കുമ്മിംഗ്‌സ് ലേഖനത്തില്‍ പറയുന്നു.

ഏറെക്കാലം ആശുപത്രിയില്‍ താമസിക്കുന്നത് രോഗിയെ കൂടുതല്‍ അനാരോഗ്യത്തിലേക്ക് നയിക്കുമെന്നും കുമ്മിംഗ്‌സ് പറയുന്നു. ഹോം ബെയ്‌സ്ഡ് കെയറില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും എന്നാല്‍ ഇപ്പോഴും എന്‍എച്ച്എസ് ആശുപത്രി കിടക്കകള്‍ക്ക് ചുറ്റും കിടന്ന് കറങ്ങുകയാണ് എന്നും പ്രൊഫ. കുമ്മിംഗ്‌സ് പറയുന്നു.

വീടുകളില്‍ തന്നെ ചികിത്സാ സൗകര്യം ഒരുക്കിയാല്‍ രോഗികള്‍ക്കായി കൂടുതല്‍ പണം ചെലവാക്കാന്‍ എന്‍എച്ച്എസിന് സാധിക്കുമെന്ന് കുമ്മിംഗ്‌സ് പറുന്നു. അക്യൂട്ട് ക്ലിനിക്കല്‍ കെയര്‍ ആവശ്യമില്ലാത്ത വൃദ്ധരായ രോഗികള്‍ക്കായി എന്‍എച്ച്എസ് പ്രതിവര്‍ഷം 820 മില്യണ്‍ പൗണ്ടാണ് ചെലവാക്കുന്നത്. എന്നാല്‍ ഈ തുക മൊത്തമായി വീടുകളിലെ ചികിത്സയ്ക്ക് നല്‍കാനാകില്ലെന്നും ചര്‍ച്ചയിലൂടെ ഇതിനാവശ്യമായ തുക തീരുമാനിക്കണമെനന്നും കുമ്മിംഗ്‌സ് പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317