ജന്‍ധന്‍ അക്കൗണ്ടില്‍ 100 കോടി എത്തി, ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്ത്രീയുടെ കത്ത്


ജന്‍ധന്‍ അക്കൗണ്ടില്‍ 100 കോടി എത്തി, ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സ്ത്രീയുടെ കത്ത്

സ്വന്തം ജന്‍ധന്‍ അക്കൗണ്ടില്‍ 100 കോടി രൂപയോളം എത്തിയത് അറിഞ്ഞ് സ്ത്രീ പ്രധാനമന്ത്രിയ്്ക്ക് കത്ത് അയച്ചു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ ശീതള്‍ യാദവാണ് ഭര്‍ത്താവിനെ കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്ത് അയപ്പിച്ചത്.

ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള റോഡിലെ എസ്ബിഐ ശാഖയിലാണ് ശീതളിന്റെ ജന്‍ധന്‍ അക്കൗണ്ടുള്ളത്. കഴിഞ്ഞ ഡിസംബര്‍ 18 ന് വീടിന് സമീപത്തെ എടിഎമ്മില്‍ നിന്ന് പണം എടുത്തപ്പോഴാണ് നൂറ് കോടിയോളം രൂപ തന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടത്. തുടര്‍ന്ന് ഇവര്‍ വീണ്ടും ബാലന്‍സ് പരിശോധിച്ചെങ്കിലും തുകയില്‍ മാറ്റമൊന്നും കണ്ടില്ല.

തുടര്‍ന്ന് എസ്ബിഐ ശാഖയില്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ എത്തിയെങ്കിലും അവര്‍ ശീതളിന്റെ പരാതി പരിഗണിച്ചത് പോലുമില്ല. ബാങ്ക് മാനേജരെ കാണാന്‍ ;ചെന്നപ്പോള്‍ മറ്റൊരു ദിവസമെത്താനായിരുന്നു നിര്‍ദ്ദേശം, ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനാണ് സിലൈദാര്‍ സിങ്ങ്. ഫാക്ടറി തൊഴിലാളിയായ ശീതളിന്റെ വരുമാനം മാസം അയ്യായിരം രൂപയാണ്.

ബാങ്ക് ജീവനക്കാരുടെ നിഷേധാത്മക നിലപാടും നൂറ്‌കോടിരൂപ അക്കൗണ്ടിലെത്തിയതിന്റെ പരിഭ്രാന്തിയും കാരണമാണ് ശീതളും ഭര്‍ത്താവും പഠിപ്പുള്ള ഒരാളെ കൊണ്ട് കത്ത് തയ്യാറാക്കി പ്രധാനമന്ത്രിയ്ക്ക് അയച്ചത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ബാങ്ക് തയ്യാറായില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates