ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം, മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു


ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം, മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ സൈനിക കേന്ദ്രത്തില്‍ നടന്ന തീവ്രവാദി അക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. അഖ്‌നൂര്‍ ജില്ലയിലെ ജനറല്‍ റിസര്‍വ്വ് എഞ്ചിനിയര്‍ ഫോഴ്‌സിന് നേരെയായിരുന്നു അക്രമണം. തിങ്കളാഴ്ച രാവിലെയോടെ സായുധരായ ഭീകരര്‍ സൈനികര്‍ക്ക് നേരെ അക്രമണം അഴിച്ചുവിടുകയായിരുന്നു.

ഏഴ് മണിയോടെയാണ് അക്രമണം ഉണ്ടായതെന്നും നിലവില്‍ പ്രദേശം സുരക്ഷാ സേനയുടെ അധീനതയിലാണെന്നും എന്‍ഐഎ പറയുന്നു. ഇന്ത്യയുടെ അതിര്‍ത്തിയിലെ റോഡുകളുടെ നിയന്ത്രണവും പുനഃനിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ ഭാഗമാണ് ജിആര്‍ഇഎഫ് എഫ്.

അക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 163