1 GBP = 104.02

ജാലിയൻവാലാബാഗ് കൂട്ടക്കുരുതിക്ക് ബ്രിട്ടൺ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റിൽ പ്രമേയം

ജാലിയൻവാലാബാഗ് കൂട്ടക്കുരുതിക്ക് ബ്രിട്ടൺ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റിൽ പ്രമേയം

ലണ്ടൻ: ജാലിയൻവാലാബാഗ്​ കൂട്ടക്കുരുതിക്ക്​ ബ്രിട്ടൻ ഇന്ത്യയോട്​ മാപ്പപേക്ഷിക്കണമെന്നാവശ്യപ്പെട്ട്​ ഇന്ത്യൻ വംശജനായ മുതിർന്ന എം.പി വീരേന്ദ്ര ശർമ ബ്രിട്ടീഷ്​ പാർലമ​െൻറിൽ പ്രമേയം അവതരിപ്പിച്ചു. ‘1919ലെ ജാലിയൻവാലാബാഗ്​ കൂട്ടക്കുരുതി’ എന്നപേരിലുള്ള പ്രമേയം ഈയാഴ്ചയുടെ തുടക്കത്തിലാണ്​ അവതരിപ്പിച്ചത്​. വിവിധ കക്ഷികളിൽപ്പെട്ട എട്ട്​ ​ ബ്രിട്ടീഷ്​ എം.പിമാർ കൂടി പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്​.

അതിക്രൂരവും പൈശാചികവുമായ ജാലിയൻവാലാബാഗ്​ കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽനിന്ന്​ ബ്രിട്ടന്​ കൈകഴുകി രക്ഷപ്പെടാനാകില്ലെന്ന്​ ഇൗലിങ്​ സതാളിനെ പ്രതിനിധീകരിക്കുന്ന ലേബർ പാർട്ടി എം.പി കൂടിയായ ശർമ പറഞ്ഞു. ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തിന്റെ അന്ത്യത്തിന്റെ തുടക്കം എന്നാണ്​ ജാലിയൻവാലാബാഗ്​ വിശേഷിപ്പിക്കപ്പെട്ടത്​. ആ ദിനം വീണ്ടും സ്​മരിക്കപ്പെടണം. പ്രതിനിധിസഭയും ബ്രിട്ടനിലെ പുതിയ തലമുറയും അതീവ ലജ്​ജാകരമായ ആ സംഭവത്തെപ്പറ്റി അറിയണമെന്നും സഭ അതിൽ മാപ്പപേക്ഷിക്കണമെന്നും ശർമ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

1919ൽ അമൃത്​സറിലെ ജാലിയൻവാലാബാഗിൽ ഒത്തുചേർന്ന നിരായുധരായ സ്വാതന്ത്ര്യസമര പോരാളികളെ കേണൽ ഡയറിന്റെ നേതൃത്വത്തിലെ ബ്രിട്ടീഷ്​ സൈന്യം കൂട്ടക്കൊല ചെയ്​തതാണ്​ ജാലിയൻവാലാബാഗ്​ സംഭവം. ആയിരത്തിലേറെ പേരാണ്​ അന്ന്​ കൊല്ലപ്പെട്ടത്​. ആയിരത്തോളം ​പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more