1 GBP = 103.81

ജലന്ധർ ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് കന്യാസ്ത്രീയുടെ കത്ത്

ജലന്ധർ ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് കന്യാസ്ത്രീയുടെ കത്ത്

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ത്തി പരാതിക്കാരിയായ കന്യാസ്ത്രീ എഴുതിയ കത്ത്. ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന് ജൂൺ 23ന് കന്യാസ്ത്രീ  മിഷനറീസ് ഓഫ് ജീസസിന് നല്‍കിയ കത്തില്‍ പറയുന്നു.2017 ജൂലെയില്‍ തന്നെ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് മഗര്‍ ജനറാളിന് കത്ത് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അതുകൊണ്ടാണ് താന്‍ വീണ്ടും കത്തെഴുതുന്നതെന്നും കന്യാസ്ത്രീ പറയുന്നു.

ബിഷപ്പിന്റെ ഭീഷണിക്കെതിരെ  പ്രതികരിച്ച അഞ്ച് കന്യാസ്ത്രിമാർക്ക് സന്യാസിനി മഠം നീതി ഉറപ്പാക്കിയില്ലെന്നും മദർ ജനറാൾ ബിഷപ്പിനെ പിന്തുണച്ചെന്നും കത്തില്‍ ആരോപണമുണ്ട്. മഠത്തിലെ  കന്യാസ്ത്രീമാർക്ക് അവരുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കണമായിരുന്നു. അത് നഷ്ടപ്പെട്ടപ്പോഴാണ് പലരും മഠം ഉപേക്ഷിച്ചു പോയത്. ബിഷപ്പിനെയും മദര്‍ ജനറാളിനെയും പ്രീതിപ്പെടുത്തുന്നവർക്കേ മഠത്തിൽ തുടരാനാവൂ എന്ന അവസ്ഥ വന്നിരിക്കുന്നു. അല്ലാത്തവർക്ക് മൂന്നാംകിട പരിഗണനയാണ് കിട്ടുന്നത്. നാല് കന്യാസ്ത്രീകൾക്ക് ബിഷപ്പിൽ നിന്ന് കടുത്ത ഭീഷണിയും മോശം പെരുമാറ്റവും ഉണ്ടായെന്നും കത്തില്‍ ആരോപിക്കുന്നു.

അതേസമയം ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ കര്‍ദിനാളിന്‍റെയും പാലാ ബിഷപ്പിന്‍റെയും മൊഴിയെടുക്കും. ഇതിനായി സമയം ചോദിച്ചിട്ടുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു. നിരവധി തെളിവുകൾ ഇനിയും പരിശോധിക്കാനുണ്ട്.ഈ മാസം 18ന്  കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാകുമെന്ന് ഇതിന് ശേഷം ജലന്ധറിലേയക്ക് പോകുമെന്നും കോട്ടയം എസ്പി പറഞ്ഞു.

കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത് കര്‍ദിനാളിനും പിന്നീട്  പാലാ ബിഷപ്പിനുമാണ്. അതേസമയം, ബിഷപ്പ് കാരണം കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചുവെന്ന ആരോപണത്തില്‍ തെളിവൊന്നും കിട്ടിയില്ലെന്ന് വൈക്കം ഡിവൈഎസ്പി പറഞ്ഞു. ബിഷപ് നാല് തവണ കണ്ണൂരിലെ മഠത്തില്‍ പോയിട്ടുണ്ട്.

കണ്ണൂരിലെ മഠത്തില്‍ ഈ കാലയളവില്‍ താമസിച്ച കന്യാസ്ത്രീകളുടെ മൊഴിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.  രേഖകളെല്ലാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  ജലന്ധർ കത്തോലിക്കാ ബിഷപ്പിനെതിരായി കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ സഭക്ക് പുറത്ത് പോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം പ‍ഞ്ചാബ് പൊലീസിന്റ സഹായവും തേടിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more