1 GBP = 103.81

ജലന്ധർ ബിഷപ്പ് രാജ്യം വിടുന്നത് തടയാൻ പോലീസ് വ്യോമയാന മന്ത്രിക്ക് കത്തയച്ചു

ജലന്ധർ ബിഷപ്പ് രാജ്യം വിടുന്നത് തടയാൻ പോലീസ് വ്യോമയാന മന്ത്രിക്ക് കത്തയച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജ്യം വിടുന്നത് തടയാൻ അന്വേഷണ സംഘം. വിദേശ രാജ്യങ്ങളില്‍ നിരവധി ബന്ധങ്ങളുള്ള ബിഷപ്പ് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. ഇത് സംബന്ധിച്ച് വിമാനത്താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ബിഷപ്പിനെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉറപ്പായ പശ്ചാത്തലത്തില്‍ ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി അന്വേഷണത്തിന് നേതൃത്വം നല്‍കിയ വൈക്കം ഡിവൈ.എസ്.പി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് ജലന്ധറിലേക്ക് പോകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കുക.

അതേസമയം, ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പൊലീസിന്റെ സഹായം തേടുന്നതിനുള്ള നടപടികളും അന്വേഷണ ആരംഭിച്ചതായാണ് സൂചന. പഞ്ചാബില്‍ ബിഷപ്പിന്റെ ഉന്നതതല ബന്ധങ്ങള്‍ കണക്കിലെടുത്താണ് പ്രദേശിക പൊലീസിന്റെ സഹായം തേടുന്നത്. കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇത് കണ്ടെത്തിയാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറുവിലങ്ങാടിന് പുറത്ത് താമസിച്ചിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. ഇതിന്റെ ഭാഗമായി ജലന്ധര്‍ രൂപതയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മഠത്തിലെത്തി തെളിവെടുപ്പ് നടത്താനും അന്വേഷണസംഘം നീക്കമാരംഭിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more